മെഡിക്കൽ ക്യാമ്പ് നടത്തി
1339746
Sunday, October 1, 2023 10:20 PM IST
പൊൻകുന്നം: അരവിന്ദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മൂഴിയാർ കെഎസ്ഇബിയും ഗൂഡല്ലൂർ റേഞ്ച് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവരുടെ സഹകരണത്തോടെ മൂഴിയാർ ഗവി ആദിവാസി മേഖലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ക്യാമ്പിൽ മേഖലയിലെ മുഴുവൻ കുടുംബങ്ങളും പങ്കെടുത്തു. ശിശുരോഗ വിഭാഗത്തിലെ ഡോ. ഹരിപ്രിയ, ആർഎംഒ ഡോ. അബു പി. സേവ്യേർ, ഡോ. സിബിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ക്യാമ്പുകളിൽ എത്തുന്നതിനായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു.