കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം
1339744
Sunday, October 1, 2023 10:20 PM IST
കോരുത്തോട്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് സെക്രട്ടറി പി.എ. നിയാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കൺവീനർ അനീഷാ ഷാജി, അജിത ഓമനക്കുട്ടൻ, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.