സൗ​ജ​ന്യ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ചു​വ​ട് പ​ദ്ധ​തി​യു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി
Sunday, October 1, 2023 6:24 AM IST
പാ​​ലാ: മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി അ​​ഞ്ചാം വ​​ര്‍​ഷ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന്‍റെ​​യും 2000 മു​​ട്ടു​​മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ​​യും ഭാ​​ഗ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി പ​​ത്തു ശ​​സ്ത്ര​​ക്രി​​യ​​ക​​ളും സൗ​​ജ​​ന്യ നി​​ര​​ക്കി​​ല്‍ 200 ശ​​സ്ത്ര​​ക്രി​​യ​​ക​​ളും ചെ​​യ്തു ന​​ല്‍​കും. പേ​​ട്ര​​ണ്‍​സ് കെ​​യ​​ര്‍ ഫ​​ണ്ടി​​ല്‍​നി​​ന്നു​​ള്ള തു​​ക ഉ​​പ​​യോ​​ഗി​​ച്ച് ജീ​​വ​​കാ​​രു​​ണ്യ സ​​ന്ദേ​​ശ​​വു​​മാ​​യാ​​ണ് ചു​​വ​​ട് എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

മു​​ട്ടു​​മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ ശ്ര​​ദ്ധേ​​യ​​രും പ​​രി​​ച​​യ സ​​മ്പ​​ന്ന​​രു​​മാ​​യ വി​​ദ​​ഗ്ധ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ സേ​​വ​​നം പൂ​​ര്‍​ണ​​മാ​​യും ഉ​​റ​​പ്പാ​​ക്കി​​യാ​​ണ് ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍ ന​​ട​​ത്തു​​ക. കു​​റ​​ഞ്ഞ വ​​രു​​മാ​​ന​​മു​​ള​​ള 70 വ​​യ​​സി​​ല്‍ താ​​ഴെ പ്രാ​​യ​​മു​​ള്ള​​വ​​രും കു​​ടും​​ബ​​ത്തി​​ന്‍റെ ചു​​മ​​ത​​ല പൂ​​ര്‍​ണ​​മാ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തോ​​ടെ നി​​ര്‍​വ​​ഹി​​ക്കു​​ന്ന​​വ​​രു​​മാ​​യ ആ​​ളു​​ക​​ളി​​ല്‍​നി​​ന്നാ​​യി​​രി​​ക്കും സൗ​​ജ​​ന്യ ശ​​സ്ത്ര​​ക്രി​​യ ന​​ല്‍​കു​​ന്ന പ​​ത്തു​​പേ​​രെ ക​​ണ്ടെ​​ത്തു​​ന്ന​​തെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ മോ​​ണ്‍. ജോ​​സ​​ഫ് ക​​ണി​​യോ​​ടി​​ക്ക​​ല്‍ പ​​റ​​ഞ്ഞു.

മു​​ട്ടു​​മാ​​റ്റി​​വ​​യ്ക്ക​​ലി​​ല്‍ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ശ​​സ്ത്ര​​ക്രി​​യ​​യും ചി​​കി​​ത്സ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​യാ​​ണ് മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി. ആ​​ശു​​പ​​ത്രി​​ക്കു പു​​റ​​മെ അ​​ടി​​മാ​​ലി മോ​​ര്‍​ണിം​​ഗ് സ്റ്റാ​​ര്‍ ആ​​ശു​​പ​​ത്രി, കു​​മ​​ളി സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ആ​​ശു​​പ​​ത്രി, മു​​ക്കൂ​​ട്ടു​​ത​​റ അ​​സീ​​സി ആ​​ശു​​പ​​ത്രി, വൈ​​ക്കം ഇ​​ന്‍​ഡോ അ​​മേ​​രി​​ക്ക​​ന്‍ വെ​​സ്റ്റ് ഗേ​​റ്റ് ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ന​​ട​​ത്തു​​ന്ന മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ള്ള​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ മു​​ട്ടു മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തി​​ന് ഡോ​​ക്ട​​ര്‍​മാ​​ര്‍ ശി​​പാ​​ര്‍​ശ ചെ​​യ്ത​​വ​​ര്‍​ക്കും മു​​ട്ടു​​മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍​ക്കും മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കാം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 8281699263, 9188952795.