നവസമൂഹസൃഷ്ടിക്കായി യുവജനങ്ങൾ മുന്നിട്ടിറങ്ങണം: മോൺ. ജോസഫ് തടത്തിൽ
1339656
Sunday, October 1, 2023 6:24 AM IST
കുറവിലങ്ങാട്: മനോഭാവത്തിലെ സമൂല മാറ്റത്തിലൂടെ നവസമൂഹസൃഷ്ടിക്കായി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് (സിഎസ്എം) ഇന്റർ എപ്പാർക്കിയൽ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവമാതാ കോളജിൽ നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. സിഎസ്എം ഇന്റർ എപ്പാർക്കിയൽ ഡയറക്ടർ റവ. ഡോ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ, ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ഇന്റർ എപ്പാർക്കിയൽ കോ ഓർഡിനേറ്റർമാരായ ഡോ. റെന്നി എ. ജോർജ്, ജ്യോതി ജോസ്, പ്രസിഡന്റ് സഞ്ജയ് ജോസ് എന്നിവർ പ്രസംഗിച്ചു.