ടാങ്കര്‍ ലോറിയില്‍ കാർ ഇടിച്ച് അപകടം
1339522
Sunday, October 1, 2023 12:44 AM IST
പാലാ: അരുണാപുരത്ത് പുലിയന്നൂര്‍ ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയില്‍ കാർ ഇടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ ഏലിക്കുട്ടി, തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അരുണാപുരത്ത് ബൈപ്പാസ് റോഡ് പ്രധാന റോഡുമായി സന്ധിക്കുന്ന ഭാഗത്തായിരുന്നു ഇന്നലെ രാവിലെ ഒന്‍പതോടെ അപകടം. ഏലിക്കുട്ടിയുടെ ചികിത്സ ആവശ്യത്തിനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ഇരുമ്പനത്ത് നിന്നു കട്ടപ്പനയിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കര്‍ ലോറിയിലാണ് കാറിടിച്ചത്. പരിക്കേറ്റ ഇരുവരെയും പാലായില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥിരം അപകടമേഖലയായ പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പഠനങ്ങള്‍ നടന്നെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ല.