മേരിക്വീൻസിൽ പരിസ്ഥിതി ദിനാചരണവും പുരസ്കാര വിതരണവും
1300570
Tuesday, June 6, 2023 10:36 PM IST
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ പുതുപ്പള്ളി സെന്റ് ആന്റണീസ് ആയുർവേദ ഹോസ്പിറ്റലിന്റെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കുന്ന മേരിക്വീൻസിനൊരു ഔഷധത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ നിർവഹിച്ചു. പൊതുജനങ്ങൾക്കായി വിവിധ ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് കുറിച്യപറമ്പിൽ സിഎംഐയും ആശുപത്രി ജീവനക്കാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും ഫലവൃക്ഷത്തൈകൾ നൽകുന്നതിന്റെ ഉദ്ഘാടനം മേരിക്വീൻസ് പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സിഎംഐയും നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈൽ മുതൽ കുളപ്പുറം വരെയുള്ള സംസ്ഥാനപാതയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുകയും പാത വൃത്തിയാക്കുകയും ചെയ്തു.
മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ സ്റ്റാഫ് അംഗങ്ങളുടെ മക്കളിൽനിന്നു കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളും മേരിക്വീൻസ് ലിറ്റിൽ ഹഗ്സ് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളിൽനിന്ന് അർഹരായ വ്യക്തികളുടെ മക്കൾക്കു നൽകുന്ന വിദ്യാഭാസ സഹായവിതരണവും ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ നിർവഹിച്ചു.