റേഷൻ വിതരണത്തിലെ അപാകതകൾ: കേരള കോൺഗ്രസ് പ്രതിഷേധിച്ചു
1300492
Tuesday, June 6, 2023 12:32 AM IST
വൈക്കം: കേരളത്തെ നശിപ്പിക്കുകയും വഴിയാധാരമാക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാർ രാജിവച്ചൊഴിയണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്.
യന്ത്ര തകരാറിലാണെന്നാരോപിച്ച് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു. പി.എൻ. ശിവൻകുട്ടി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി വി. ജോസഫ്, തങ്കമ്മ വർഗീസ്, ജോൺവളവത്ത്, വി.എം. തോമസ് കെ.എസ്. ബിജുമോൻ , വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, സജിമോൻ വർഗീസ്, ശക്തിധരൻ നായർ, ജോൺസൺ കാട്ടിക്കുന്ന്, സജിമോൻ ജോസഫ്, ജോയി കൊച്ചനാപറമ്പിൽ, സിനി ഷാജി, രഞ്ജിനി ബാബു, ജോസഫ് പള്ളിയിൽ, ജയിംസ് ഇല്ലിക്കൻ, എൻ.ടി. തോമസ് രാജുനെല്ലി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.