കടനാട് പഞ്ചായത്തിൽ മെംബർമാർ തമ്മിൽ കൈയാങ്കളി
1299564
Friday, June 2, 2023 11:47 PM IST
കൊല്ലപ്പള്ളി: കടനാട് പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു സംഭവം.
ജെയ്സണ്‍ പുത്തന്‍കണ്ടവും വി.ജി.സോമനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പഞ്ചായത്തിലെ കുടുംബശ്രീ ഹോട്ടലിന്റെ മാലിന്യം നിറഞ്ഞ ടാങ്ക് നീക്കം ചെയ്യുന്നതിനു ചെലവായ തുകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
രാവിലെ മുതൽ തുടങ്ങിയ തർക്കം ഉച്ചയോടെ കൈയാങ്കളിയിലെത്തുകയായിരുന്നു. ഇരുവരും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.