ഭാര്യയ്ക്കും വല്യമ്മയ്ക്കും വെട്ടേറ്റു; ഭര്‍ത്താവ് പിടിയിൽ
1283405
Sunday, April 2, 2023 12:46 AM IST
കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്കും ഭാര്യാപിതാവിന്റെ അമ്മയ്ക്കും പരിക്കേറ്റു. തിരുവല്ല മുത്തുര്‍ സ്വദേശിനി ആര്യ (27), ഇവരുടെ അച്ഛന്റെ അമ്മ പത്മിനി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവമായി ബന്ധപ്പെട്ട് എറണാകുളത്ത് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി ലാല്‍ മോഹ(34) നെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റവര്‍ ചിങ്ങവനം സായിപ്പു കവലയ്ക്കു സമീപം കുന്നുതറ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ആര്യയുടെ തലയ്ക്കും കഴുത്തിനും പത്മിനിയുടെ തോളിനും വെട്ടേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയും ഭര്‍ത്താവും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അകന്ന് കഴിയുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.