സുവർണ ജൂബിലി സമാപനം
1283179
Saturday, April 1, 2023 10:37 PM IST
മുണ്ടക്കയം: എയ്ഡഡ് സ്കൂൾ എംപ്ലോയീസ് സൊസൈറ്റിയുടെ സുവർണ ജൂബിലി സമാപനം നാളെ നടക്കും. രാവിലെ 10ന് മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
അധ്യാപക സഹകരണ സംഘം പ്രസിഡന്റ് ബിജോയി വെട്ടിക്കൽ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണവും പി.ജെ. ജോസഫ് എംഎൽഎ സ്മരണിക പ്രകാശനവും നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ല പഞ്ചായത്തംഗം പി.ആർ. അനുപമ മുതലായവർ പ്രസംഗിക്കും.