സ്കൂൾ വാർഷികം ഇന്ന്
1280701
Saturday, March 25, 2023 12:29 AM IST
കൊന്പാറ: കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികവും ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവും പഠനോത്സവവും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും.
ലോക്കൽ മാനേജർ ഫാ. സിറിയക് വലിയപറന്പിൽ ആമുഖ പ്രസംഗം നടത്തും. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ.കെ. വിപിനചന്ദ്രൻ,കൊഴുവനാൽ എഇഒ ഷൈലാ സെബാസ്റ്റ്യൻ, ബിപിഒ ഡോ. ടെന്നി വർഗീസ്, ഫാ. ജോസ് കൊച്ചുപറന്പിൽ, ഹെഡ്മാസ്റ്റർ ജിജി ജോർജ്, പിടിഎ പ്രസിഡന്റ് ബിനോയ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളാനന്തരം 100 ദീപങ്ങൾ സ്കൂളിനു ചുറ്റും തെളിക്കും.