കൂടുതൽ തുക അനുവദിക്കണം: ഡിസിഎംഎസ്
1265819
Wednesday, February 8, 2023 12:04 AM IST
കോട്ടയം: പരിവര്ത്തന ക്രൈസ്തവ ശുപാര്ശിത വിഭാഗ കോര്പറേഷന് ആറുകോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റില് ഉള്പ്പെടുത്തിയിരിക്കുന്നത്. ഈ തുകയില്നിന്ന് ജീവനക്കാരുടെ ശമ്പളം, ചെയര്മാന്, എം.ഡി. തുടങ്ങിയവരുടെ അലവന്സ് തുടങ്ങിയ ഇനങ്ങളില് ഒന്നര കോടി രൂപയോളം പ്രതിവര്ഷം ചെലവാകും.
ബാക്കി വരുന്ന തുകയാണ് ഈ ജനസമൂഹത്തിന്റെ വികസനത്തിനായി ഉപയോഗിക്കുവാന് സാധിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്ഷക്കാലമായി വിദ്യാര്ഥികള്ക്ക് നല്കുന്ന പ്രോത്സാഹനം കോര്പറേഷന് നല്കുന്നില്ല. അതിനാല് 20 കോടി രൂപ ബജറ്റില് വക ഇരുത്തണമെന്ന് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി സര്ക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ്പ് ഗീവര്ഗീസ് മാര് അപ്രേം ഉദ്ഘാടനം ചെയ്തു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര് ഫാ. ജോസ് വടക്കേക്കുറ്റ്, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര് ഫാ. ജോസുകുട്ടി ഇടത്തിനകം, വൈസ് പ്രസിഡന്റ് വിന്സെന്റ് ആന്റണി എന്നിവര് പ്രസംഗിച