പരീക്ഷ ഒരുക്ക സെമിനാർ
1265245
Sunday, February 5, 2023 11:45 PM IST
പാമ്പാടി: പാമ്പാടി ലൈബ്രറിയുടെ നേതൃത്വത്തിൽ ബാല കലോത്സവ വിജയികൾക്ക് അനുമോദനവും ജോൺ വർഗീസ് ആലുങ്കൽ അനുസ്മരണവും പരീക്ഷ ഒരുക്ക സെമിനാറും നടത്തി. പ്രസിഡന്റ് കെന്നഡി വർഗീസ് അധ്യക്ഷതവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശശിധരൻ മുഞ്ഞനാട്ട് ഉദ്ഘാടനം ചെയ്തു. വി.കെ. ആനന്ദ് സെമിനാർ നയിച്ചു. പഞ്ചായത്തംഗം ഷേർലി തര്യൻ ഫോട്ടോ അനാച്ഛാദനവും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് തോമസ് പോത്തൻ സമ്മാനദാനവും നിർവഹിച്ചു.
വായനാ മത്സര വിജയി ജോയൽ ജോസഫ് നവ സാഹിത്യകാരൻ സച്ചു പി. ജേക്കബ് എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നവ്യാ സുരേഷ്, മിനി ജോൺ എന്നിവരെ ആദരിച്ചു. സെക്രട്ടറി കെ.എ. ഏബ്രഹാം, അനീഷ് ആനിക്കാട്, ഒ.സി. ചാക്കോ, ടെൻസ് ബേബി, പി.എ. മാണി എന്നിവർ പ്രസംഗിച്ചു.
വാർഷിക ആഘോഷവും യാത്രയയപ്പും
മണർകാട്: ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹൈസ്കൂൾ വാർഷിക ഘോഷവും യാത്രയയപ്പ് സമ്മേളനവും കോട്ടയം ബസേലിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. ബിജു ഉദ്ഘാടനം ചെയ്തു.
മദർ ജോബ്സി, ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസ്, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ് കിഴക്കേപറമ്പിൽ, ആർ. രാജീവ്, പിടിഎ പ്രസിഡന്റ് ബിജുമോൻ പി. കുര്യൻ, സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരായ മിനി സൈമൺ, എ.ജെ. ലീലാമ്മ, കെ.എ. മോളുക്കുട്ടി എന്നിവർ പ്രസംഗിച്ചു.