കോട്ടയം ബസേലിയസ്, കുട്ടിക്കാനം മരിയന്‍ കോളജുകൾ ജേതാക്കള്‍
1264350
Thursday, February 2, 2023 11:35 PM IST
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നടന്ന 16-ാമത് ബിഷപ് കുന്നശേരി പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിൽ കോട്ടയം ബസേലിയസ് കോളജ്, തേവര എസ്എച്ച് കോളജ് തേവരയെ പരാജയപ്പെടുത്തി (1-0) ജേതാക്കളായി. മികച്ച കളിക്കാരനായി ബസേലിയസിലെ എസ്.എസ്. സഹദ്, ഗോള്‍ കീപ്പറായി എസ്എച്ച് കോളജ് തേവരയിലെ ജോപോള്‍ എന്നിവരെ തെരഞ്ഞെടുത്തു.
എട്ടാമത് ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കുട്ടിക്കനം മരിയന്‍ കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിനെ പരാജയപ്പെടുത്തി ജേതാക്കളായി.
സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ ട്രോഫികൾ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു, കായിക വിഭാഗം മേധാവി ആര്. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.