ആ​​നി​​ക്കാ​​ട് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ മൂ​​ന്നു നാ​​ട​​ക​​ങ്ങ​​ൾ ഇ​​ന്ന് അ​​ര​​ങ്ങേ​​റും
Friday, December 9, 2022 11:50 PM IST
ആ​​നി​​ക്കാ​​ട് ഈ​​സ്റ്റ്: ആ​​നി​​ക്കാ​​ട് വ്യാ​​കു​​ല​​മാ​​താ പ​​ള്ളി തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്‌ ആ​​നി​​ക്കാ​​ട് നാ​​ട​​ക​​വേ​​ദി​​യി​​ലൂ​​ടെ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന മൂ​​ന്ന് നാ​​ട​​ക​​ങ്ങ​​ൾ ഇ​​ന്നു രാ​​ത്രി 7.30 മു​​ത​​ൽ അ​​ര​​ങ്ങേ​​റും.
ച​​രി​​ത്ര​​ത്തി​​ലെ ക്രൂ​​ര​​നാ​​യ ഹെ​​റോ​​ദേ​​സ് രാ​​ജാ​​വി​​ന്‍റെ ക​​ഥ​​യോ​​ടൊ​​പ്പം ഭ്രൂ​​ണ ഹ​​ത്യ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ സ​​ന്ദേ​​ശം ന​​ൽ​​കു​​ന്ന നാ​​ട​​ക​​മാ​​ണ് “ഹെ​​റോ​​ദേ​​സി​​ന് മ​​ര​​ണ​​മി​​ല്ല’’ എ​​ന്ന ല​​ഘു​​നാ​​ട​​കം. ഇ​​റ്റ​​ലി​​യി​​ൽ​നി​​ന്നു​​ള്ള വി​​ശു​​ദ്ധ​​യാ​​യ മ​​രി​​യ ഗൊ​​രേ​​ത്തി​​യു​​ടെ ജീ​​വി​​ത​​ത്തി​​ന്‍റെ ഹൃ​​ദ​​യ സ്പ​​ർ​​ശി​​യാ​​യ അ​​വ​​ത​​ര​​ണ​​മാ​​ണ് വി​​ശു​​ദ്ധ മ​​രി​​യ ഗൊ​​രേ​​ത്തി എ​​ന്ന നാ​​ട​​കം.
മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ ജീ​​വി​​ത​​ത്തി​​ലെ ഏ​​താ​​നും ഏ​​ടു​​ക​​ൾ കോ​​ർ​​ത്തി​​ണ​​ക്കി സം​​ഭ​​വ ബ​​ഹു​​ല​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ എ​​ന്ന നാ​​ട​​കം.
നാ​​ട​​കാ​​വി​​ഷ്കാ​​രം രാ​​ജു കു​​ന്ന​​ക്കാ​​ട്ടും, സം​​വി​​ധാ​​നം ബെ​​ന്നി ആ​​നി​​ക്കാ​​ടും സാ​​ങ്കേ​​തി​​ക സ​​ഹാ​​യം ക്രി​​സ് ബാ​​ബു​​വു​​മാ​​ണ്.