വി​ദ്യാ​മ​ഹോ​ത്സ​വം
Friday, October 7, 2022 10:16 PM IST
ചി​റ​ക്ക​ട​വ്: തെ​ക്കേ​ത്തു​ക​വ​ല ശ്രീ​നീ​ല​ക​ണ്ഠ വി​ദ്യാ​പീ​ഠം സ്‌​കൂ​ളി​ൽ വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​മ​ഹോ​ത്സ​വം ന​ട​ന്നു. സ്‌​കൂ​ളി​ൽ പു​തു​ക്കി​പ്പ​ണി​ക​ഴി​പ്പി​ച്ച മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള കൃ​ഷ്ണ​വി​ഗ്ര​ഹം ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ പൂ​ജി​ച്ച് സ്‌​കൂ​ളി​ൽ എ​ത്തി​ച്ചു. വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്‌​നി​ഹോ​ത്രം ന​ട​ന്നു. അ​ധ്യാ​പി​ക പി.​എ​ൻ.​രാ​ധാ​മ​ണി ഹോ​താ​വാ​യി. തു​ട​ർ​ന്ന് വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മം സ്വാ​മി ഗ​രു​ഢ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ വി​ഗ്ര​ഹം സ്ഥാ​പി​ക്ക​ലും നി​ല​ത്തെ​ഴു​ത്തു ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പൂ​ജ​യെ​ടു​പ്പി​നും വി​ദ്യാ​രം​ഭ​ത്തി​നും എം. ​കെ. അ​ർ​ച്ച​ന നേ​തൃ​ത്വം ന​ൽ​കി. സ്‌​കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ക​ള​രി​പ്പ​യ​റ്റ് ക്ലാ​സു​ക​ൾ വി​ശ്വം​ഭ​ര​ൻ ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വ​ർ​ത്ത​ക​യോ​ഗം

പൊ​ൻ​കു​ന്നം: അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ സം​ഘം പൊ​ൻ​കു​ന്നം യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​യോ​ഗം നാ​ളെ രാ​വി​ലെ 10ന് ​പൊ​ൻ​കു​ന്നം പു​തി​യ​കാ​വ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ​സ്. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശാ​ഖാ പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.