ച​ക്കു​ള​ത്തു​കാ​വി​ല്‍ വി​ദ്യാ​രം​ഭം
Monday, October 3, 2022 12:07 AM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് കു​രു​ന്നു​ക​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ കു​രു​ന്നു​ക​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ക്ഷേ​ത്ര ട്ര​സ്റ്റ​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി, ഹ​രി​കു​ട്ട​ന്‍ ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, രാ​ജു ന​മ്പൂ​തി​രി, രാ​ജേ​ഷ്, ന​ന്ദ​കു​മാ​ര്‍ ആ​ന​ന്ദ് ന​മ്പൂ​തി​രി, വി​നോ​ദ് ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ക​ങ്ങ​ഴ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ച​ക്കു​ള​ത്ത​മ്മ നൃ​ത്ത സം​ഗീ​ത ഉ​ത്സ​വ​ത്തി​ന്‍റെ ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​ന​സ​മ​ര്‍​പ്പ​ണ​വും, സ​ര​സ്വ​തീ​പൂ​ജ​യും, പാ​രാ​യ​ണ​വും ന​ട​ക്കും.