നായര്‍ സര്‍വീസ് സൊസൈറ്റി വരവ്-ചെലവു കണക്ക് അംഗീകരിച്ചു
1225944
Thursday, September 29, 2022 12:58 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2021-22 സാമ്പത്തികവര്‍ഷത്തെ വരവു- ചെലവുകണക്കും ഇന്‍കം ആൻഡ് എക്സ്പെൻഡിച്ചര്‍ സ്റ്റേറ്റുമെന്റും ബാക്കിപത്രവും അവതരിപ്പിച്ചു. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധിസഭാ യോഗമാണ് കണക്കും ബാക്കിപത്രവും പാസാക്കിയത്.
മുന്നിരുപ്പ് ഉള്‍പ്പെടെ 121.71 കോടി മൊത്തംവരവും 96.14 കോടി മൊത്തംചെലവും 25.57 കോടി രൂപ നീക്കിയിരിപ്പും 14.74 കോടി രൂപ റവന്യൂ മിച്ചവും കാണിക്കുന്ന ഇന്‍കം ആൻഡ് എക്സ്പെൻഡിച്ചര്‍ സ്റ്റേറ്റുമെന്റ് ബുക്ക് വാല്യു അനുസരിച്ച് 177.57 കോടി രൂപയുടെ സ്വത്തുവിവരം അടങ്ങുന്ന ബാക്കിപത്രവും റിപ്പോര്‍ട്ടും ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള അവതരിപ്പിച്ച ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടുമാണ് യോഗം അംഗീകരിച്ചത്.