കു​റ​വി​ല​ങ്ങാ​ട്ട് ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്കു​ന്നു
Wednesday, September 28, 2022 10:51 PM IST
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ന്നു. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കുന്നത്. പ്ര​തി​മ സ്ഥാ​പ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി​യു​ടെ​യും ഡോ. ​ജോ​സ് മാ​ത്യു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.

9.5 അ​ടി ഉ​യ​രമു​ള്ള പ്ര​തി​മ ശി​ല്പി കാ​നാ​യി ഉ​ണ്ണി​യാ​ണ് നി​ര്‍​മിക്കു​ന്ന​ത്. 13 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​ന​കീ​യ​പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​തി​മ​സ്ഥാ​പ​ന ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ്ര​തി​മ സ്ഥാ​പ​ന സ​മി​തി​യു​ടെ യോ​ഗം ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് അ​ഞ്ചി​ന് മ​റ്റം ഹോ​ട്ട​ല്‍ ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് സ​മി​തി ക​ണ്‍​വീ​ന​ര്‍ ഡോ. ​ജോ​സ് മാ​ത്യു അ​റി​യി​ച്ചു.