ബാ​​ർ തൊ​​ഴി​​ലാ​​ളി​​യെ ഹെ​​ൽ​​മ​​റ്റി​ന​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച കാ​പ്പാ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, August 17, 2022 11:57 PM IST
വൈ​​ക്കം: കാ​​പ്പ ചു​​മ​​ത്തി ജി​​ല്ല​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യ ക്രി​​മി​​ന​​ൽ​ക്കേ​​സ് പ്ര​​തി ബാ​​റി​​ലെ​​ത്തി ബാ​​ർ തൊ​​ഴി​​ലാ​​ളി​​യെ ഹെ​​ൽ​​മ​​റ്റി​ന​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ചു.
സം​​ഭ​​വ​​ത്തി​​ൽ ടി​​വി പു​​രം മൂ​​ത്തേ​​ട​​ത്തു​​കാ​​വ് സ്വ​​ദേ​​ശി ക​​ണ്ണ​​നെ (ഹ​​നു​​മാ​​ൻ ക​​ണ്ണ​​ൻ- 30) പോ​​ലീ​സ് അ​​റ​​സ്റ്റു ചെ​​യ്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കാ​​യ ഇ​​യാ​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ജി​​ല്ല​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കി​​യ ഇ​​യാ​​ൾ കൈ​​പ്പു​​ഴ​​മു​​ട്ടി​​നു സ​​മീ​​പം അ​​ച്ചി​​ന​​ക​​ത്തു​​ള്ള ബാ​​റി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മെ​​ത്തി​​യ​​പ്പോ​​ൾ ബാ​​റി​​ലെ തൊ​​ഴി​​ലാ​​ളി​​യു​​മാ​​യി വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഹെ​​ൽ​​മ​​റ്റു​കൊ​​ണ്ടു തൊ​​ഴി​​ലാ​​ളി​​യെ അ​​ടി​​ച്ചു​പ​​രി​​ക്കേ​​ൽ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്കെ​​തി​​രേ തൊ​​ഴി​​ലാ​​ളി​​യെ ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച​​തി​​നും കാ​​പ്പ നി​​യ​​മം ലം​​ഘി​​ച്ച​​തി​​നും കേ​​സെ​​ടു​​ത്തു.