കാവാലം കുടുംബയോഗ വാർഷികം ഞായറാഴ്ച
Saturday, May 21, 2022 4:39 PM IST
ചങ്ങനാശേരി: കാവാലം കുടുംബ യോഗത്തിന്‍റെ നൂറ്റിപ്പതിനേഴാം വാർഷികം സെന്‍റ് ബെർക്‌മാൻസ് കോളേജിലെ മാർ പവ്വത്തിൽ ഹാളിൽ ഞായറാഴ്ച നടക്കും.
രാവിലെ എട്ടിനു കോളേജ് ചാപ്പലിൽ വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.

എസ്. ബി കോളേജ് പ്രിൻസിപ്പൽ റെവ.ഡോ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും ഫോട്ടോ സെഷനും നടക്കും. ജേക്കബ് കാവാലം, പി. ജോസഫ് ജോൺ, സി. വി. ജോൺ, സാബു കുര്യൻ, ജെയ്‌സൺ കാവാലം, അലക്സ് കാവാലം , തോമസ് എം കാവാലം തുടങ്ങിയവർ പ്രസംഗിക്കും.