സിം​ഹ​വാ​ല​ൻ​ കു​ര​ങ്ങി​റ​ങ്ങി, നാ​ടു​കാ​ണാ​ൻ
Wednesday, May 18, 2022 10:01 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സിം​ഹ​വാ​ല​ൻ​കു​ര​ങ്ങ് നാ​ട്ടി​ലി​റ​ങ്ങി​യ​ത് കൗ​തു​ക​മാ​യി. മാ​ഞ്ഞു​ക്കു​ളം വി​ല്ലാ​നി​ക്ക​ൽ എം.​കെ. ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ പു​ര​യി​ട​ത്തി​ലെ മാ​വി​ലാ​ണ് കു​ര​ങ്ങി​നെ ക​ണ്ട​ത്.
ചൊ​വ്വാ​ഴ്ച​യി​റ​ങ്ങി​യ സിം​ഹ​വാ​ല​ൻ കു​ര​ങ്ങ് ര​ണ്ട് പ​റ​ന്പി​ലെ മാ​ന്പ​ഴ​വും ചാ​ന്പ​ക്കാ​യും പ​റി​ച്ചു​തി​ന്ന് ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ കു​ര​ങ്ങ് കാ​ള​കെ​ട്ടി ജം​ഗ്ഷ​നി​ലേ​ക്കും ഇ​റ​ങ്ങി. തു​ട​ർ​ന്ന് മൊ​ബൈ​ൽ ട​വ​റി​ലും ഓ​ട്ടോ​റി​ക്ഷാ​യു​ടെ മു​ക​ളി​ലും ക​യ​റി ചാ​ടി​ന​ട​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. ഇ​തി​നി​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി ആ​ളു​ക​ളും കൂ​ടി.
പ്ര​ദേ​ശ​ത്ത് സിം​ഹ​വാ​ല​ൻ​കു​ര​ങ്ങി​റ​ങ്ങു​ന്ന​ത് അ​പൂ​ർ​വ​സം​ഭ​വ​മാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഓടി​യെ​ത്തി​യ വാ​ഹ​ന​ത്തി​ൽ ക​യ​റി ഇ​വി​ടെ​യെ​ത്തി​യ​താ​കാ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.