സി​​ൽ​​വ​​ർ​ലൈ​​ൻ ക​​ല്ലു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ റീ​​ത്ത് വ​​ച്ച് പ്ര​​തി​​ഷേ​​ധം
Wednesday, May 18, 2022 12:29 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ- ​​റെ​​യി​​ൽ സി​​ൽ​​വ​​ർ​ലൈ​​ൻ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വെ​​ള്ളൂ​തു​​രു​​ത്തി​​യി​​ൽ കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന സി​​ൽ​​വ​​ർ​ലൈ​​ൻ ക​​ല്ലു​​ക​​ൾ​​ക്ക് മു​​ക​​ളി​​ൽ കെ-​​റെ​​യി​​ൽ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ര​​ക്ഷാ​​ധി​​കാ​​രി വി.​​ജെ. ലാ​​ലി റീ​​ത്ത് വച്ച് പ്ര​​തി​​ഷേ​​ധി​​ച്ചു.
ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു കു​​ട്ട​​ൻ​​ചി​​റ അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ച്ചു. ര​​ക്ഷാ​​ധി​​കാ​​രി മി​​നി കെ. ​​ഫി​​ലി​​പ്പ്, സം​​സ്ഥാ​​ന ക​​ണ്‍​വീ​​ന​​ർ ഇ.​​വി. പ്ര​​കാ​​ശ​​ൻ, കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, റോ​​സ്‌​​ലി​​ൻ ഫി​​ലി​​പ്പ്, മു​​ര​​ളീ​​കൃ​​ഷ്ണ​​ൻ, ര​​തീ​​ഷ് രാ​​ജ​​ൻ, ബി​​ജു തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.