കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം വാര്‍ഡ് സമ്മേളനങ്ങള്‍ക്കും ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ക്കും കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലും തുടക്കംകുറിച്ചു. മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചവരുടെ വാര്‍ഡ് തലത്തിലുള്ള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തുന്നത്.
സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണന്, പി.എം. മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. മാത്യു ഉഴവൂര്‍, സംസ്ഥാന സെക്രട്ടറി സഖറിയാസ് കുതിരവേലി, കെടിയുസി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പില്‍, തോമസ് ടി. കീപ്പുറം, ജോസഫ് ചാമക്കാലാ, പി.സി. കുര്യന്, ജോസ് തോമസ് നിലപ്പനകൊല്ലി, അഡ്വ ബോസ് അഗസ്റ്റ്യന്‍, സിറിയക് ചാഴികാടന്, ടി.എ. ജയകുമാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ഉദ്ഘാടനം നിര്‍വഹിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ പി.ടി. കുര്യന്, തോമസ് പുളിക്കയില്‍, കെ.സി. മാത്യു, സിബി മാണി, ബോബി മാത്യു, ബെല്‍ജി ഇമ്മാനുവേല്‍, സണ്ണി പുതിയിടം, ബിജു പഴയപുര, ജോസ് തൊട്ടിയില്‍, റോയി മലയില്‍, മാമ്മച്ചന്‍ അരീക്കതുണ്ടത്തില്‍, സേവ്യര്‍ കൊല്ലപ്പിള്ളി, ബിജു മറ്റപ്പള്ളി, പി.എല്‍. അബ്രാഹം, സാബു കുന്നേല്‍, രാജു കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഈ മാസം അവസാനത്തോടെ വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്കും ഭാരവാഹി തെരഞ്ഞെടുപ്പിനും തുടക്കം കുറിക്കുമെന്നു നേതാക്കള്‍ അറിയിച്ചു.