ടേ​ബി​ൾ ടെ​ന്നീ​സ് ജി​ല്ലാ​ത​ല മ​ത്സ​രം നടന്നു
Monday, January 17, 2022 12:52 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള ഒ​ളി​മ്പി​ക്സി​ന് മു​ന്നോ​ടി​യാ​യി ടേ​ബി​ൾ ടെ​ന്നീ​സ് ജി​ല്ലാ​ത​ല മ​ത്സ​രം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ന്നു. എ​കെ​ജെഎം സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 48 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.​ കോ​ട്ട​യം ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ഷാ​ജി എ​സ്. കൊ​ട്ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് നി​ക്കോ​ളാ​സ് പ​ള്ളി​വാ​തു​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാത​ല ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ കി​ര​ൺ മ​റി​യം ജ​യി​ൻ​സ് ഒ​ന്നാം സ്ഥാ​ന​വും, ന​യ​ന പ്രി​ൻ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. കു​ര്യ​ൻ സി. ​പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും, ആ​ർ. ശ​ങ്ക​ര ഐ​യ്യ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.