കു​​ട്ട​​നാ​​ട്ടി​​ൽ സു​​ര​​ക്ഷി​​ത ജീ​​വി​​ത​​ത്തി​​ന് അ​​വ​​സ​​രം ഒരുക്കണം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
Sunday, December 5, 2021 1:30 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ട്ടു​​കാ​​ർ​​ക്ക് സു​​ര​​ക്ഷി​​ത ജീ​​വി​​തം ല​​ഭ്യ​​മാ​​ക്കു​​വാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​തി​​നാ​​യി എ​​ല്ലാ​ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളും ഒ​​ത്തു​​ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.

കു​​ട്ട​​നാ​​ട് റി​​സ​​ർ​​ച്ച് ആ​​ൻ​ഡ് റി​​വൈ​​വ​​ൽ ഇ​​നി​​ഷ്യേ​​റ്റീ​​വ് സൊ​​സൈ​​റ്റി (ക്രി​​സ്)​​യു​​ടെ പ്ര​​ഥ​​മ ജ​​ന​​റ​​ൽ ബോ​​ഡി​​യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ആ​​സ്ഥാ​​ന​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. അ​​ടി​​യ​​ന്തി​​ര​​മാ​​യി പ​​രി​​ഹ​​രി​​ക്കേ​​ണ്ട പ​​ല പ്ര​​ശ്ന​​ങ്ങ​​ളും കു​​ട്ട​​നാ​​ട്ടി​​ലു​​ണ്ടെ​​ന്നും അ​​തി​​നു​​ള്ള പ​​രി​​ഹാ​​രം പ്ര​​സം​​ഗ​​മ​​ല്ല പ്ര​​വ​​ർ​​ത്തി​​യി​​ലൂ​​ടെ​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ഓ​​ർ​​മി​​പ്പി​​ച്ചു.

വെ​​ള​​ള​​പ്പൊ​​ക്ക​​മോ പ്ര​​കൃ​​തി ദു​​ര​​ന്ത​​ങ്ങ​​ളോ വ​​രു​​ന്പോ​​ള​​ല്ല മു​​ൻ​​കൂ​​ട്ടി​​ത്ത​​ന്നെ സു​​ര​​ക്ഷ​​യ്ക്കു​വേ​​ണ്ടി​​യു​​ള​​ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക്രി​​സ് സെ​​ക്ര​​ട്ട​​റി​​യും എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി, ഫാ.​ ​ജോ​​സ​​ഫ് പ​​ന​​ക്കേ​​ഴം, ഫാ.​ ​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം, ഫാ.​ ​ജോ​​സ​​ഫ് കൊ​​ച്ചു​​ചി​​റ, ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, ജോ​​ണി തോ​​മ​​സ് ചേ​​പ്പി​​ല, അ​​ഡ്വ. ജോ​​സ​​ഫ് മാ​​ത്യു, ടോം ​​ജോ​​സ​​ഫ് അ​​റ​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ, ജോ​​മോ​​ൻ വെ​​ള​​ളാ​​പ്പ​​ള്ളി, ഡോ. ​​തോ​​മ​​സ് പ​​ന​​ക്ക​​ളം, സി.​​റ്റി. തോ​​മ​​സ് കാ​​ച്ചാം​​കോ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.