ദീ​​ർ​​ഘ​​കാ​​ല കാ​​ഴ്ച​​പ്പാ​​ടോ​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്ക​​ണ​​ം: നി​​ർ​​മ​​ല ജി​​മ്മി
Thursday, October 14, 2021 12:25 AM IST
കോ​​ട്ട​​യം: വി​​ക​​സ​​ന​​നേ​​ട്ട​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി ജ​​ന​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​കും​​വി​​ധം ദീ​​ർ​​ഘ​​കാ​​ല കാ​​ഴ്ച​​പ്പാ​​ടോ​​ടെ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്നു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി.
ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണം ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​ സ​​മി​​തി​​യും മ​​ഹാ​​ത്മാ​​ഗാ​​ന്ധി ദേ​​ശീ​​യ ഗ്രാ​​മീ​​ണ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി കോ​​ട്ട​​യം സെ​​ല്ലും സം​​യു​​ക്ത​​മാ​​യി ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പു​​പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ദ്ദേ​​ശ​ സ്വ​​യം​​ഭ​​ര​​ണ ​​സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​ർ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​വ​ർ. ദാ​​രി​​ദ്ര്യ ല​​ഘൂ​​ക​​ര​​ണ വി​​ഭാ​​ഗം പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ർ പി.​​എ​​സ്. ഷി​​നോ, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ർ ലി​​റ്റി മാ​​ത്യു, റി​​സ​​ർ​​ച്ച് ഓ​​ഫീ​​സ​​ർ ടോം ​​ജോ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.