യു​​​വാ​​​വി​​​ന്‍റെ മ​​​ര​​​ണം ര​​​ക്തം വാ​​​ർ​​​ന്നെ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്
Thursday, October 14, 2021 12:25 AM IST
കു​​​മ​​​ര​​​കം: കു​​​മ​​​ര​​​ക​​​ത്തെ യു​​​വാ​​​വി​​​ന്‍റെ മ​​​ര​​​ണം ര​​​ക്തം വാ​​​ർ​​​ന്നാ​​​ണെ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്. നി​​​വേ​​​ദ്യ മൊ​​​ബൈ​​​ൽ ഷോ​​​പ്പ് ഉ​​​ട​​​മ ദീ​​​പാ കോ​​​ട്ടേ​​​ജി​​​ൽ റ്റി​​​ബി​​​നെ (39) ആ​​​ണ് സ്വ​​​ന്തം വീ​​​ട്ടി​​​ലെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കാ​​​ലി​​​ന് പി​​​ൻ​​​വ​​​ശ​​​ത്ത് ക​​​ണ​​​ങ്കാ​​​ലി​​​ന് സ​​​മീ​​​പ​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​റി​​​വു മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് സ​​​മീ​​​പം ക​​​ണ്ട കു​​​പ്പി ഗ്ലാ​​​സ് കൊ​​​ണ്ടു​​​ണ്ടാ​​​യ​​​താ​​​ണെ​​​ന്നു പോ​​​ലീ​​​സ് സ​​​ർ​​​ജ​​​ൻ അ​​​റി​​​യി​​​ച്ച​​​താ​​​യി കു​​​മ​​​ര​​​കം സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ടി. ​​​മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.
ഹാ​​​ളി​​​ലും അ​​​ടു​​​ക്ക​​​ള​​​യി​​​ലും ക​​​ണ്ട ര​​​ക്തം റ്റി​​​ബി​​​ന്‍റെ മു​​​റി​​​വി​​​ൽ​​നി​​​ന്നാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​സു​​ഖ​​ത്തി​​ന് റ്റി​​​ബി​​​ൻ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്ന​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചു. പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​ശേ​​​ഷം വി​​​ട്ടു കൊ​​​ടു​​​ത്ത മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ര​​​ണ്ടി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക്ക​​​രി​​​ച്ചു.