നി​​കു​​തിക്കൊ​​ള്ള​: യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സമരം
Wednesday, August 4, 2021 12:05 AM IST
അ​​തി​​ര​​ന്പു​​ഴ: പെ​ട്രോ​​ൾ-​​ഡീ​​സ​​ൽ നി​​കു​​തിക്കൊ​​ള്ള​​യ്ക്കെ​​തി​രേ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​തി​​ര​​ന്പു​​ഴ പ​​ള്ളി മൈ​​താ​​ന​​ത്തു​​നി​​ന്നും അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​ക്ക​​വ​​ല​​യി​​ലേ​​ക്ക് വ​​ണ്ടി ത​​ള്ളി പ്ര​​തി​​ഷേ​​ധി​​ച്ചു. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ടോം ​​കോ​​ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്പ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, പി.​​വി. മൈ​​ക്കി​​ൾ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ലി​​യ​​മ​​ല, ജോ​​ജോ ആ​​ട്ടേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.