ലോ​ക്ക്ഡൗ​ണി​ന് ത​ലേ​ന്നാ​ൾ നി​ര​ത്തു​ക​ളി​ലും ക​ട​ക​ളി​ലും തി​ര​ക്ക്; ഒ​ന്പ​തു​നാ​ൾ വീ​ട്ടി​ലി​രി​ക്കാ​ൻ ഒ​രു​ക്ക​വു​മാ​യി ജ​നം
Friday, May 7, 2021 11:22 PM IST
ക​ടു​ത്തു​രു​ത്തി: ലോ​ക്ഡൗ​ണി​ൽ കു​രു​ങ്ങു​ന്ന​തി​നു മു​ന്പേ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യെ​ടു​ക്കാ​നാ​യി കൂ​ടു തു​റ​ന്നു​വി​ട്ട പ​ക്ഷി​യെ​പ്പോ​ലെ ഇ​ന്ന​ലെ ജ​നം പ​ര​ക്കം​പാ​ഞ്ഞു. വീ​ടു​ക​ളി​ൽ​നി​ന്നും നി​ര​ത്തു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ​വ​ർ​ക്ക് ആ​വ​ശ്യ​ങ്ങ​ൾ പ​ല​താ​യി​രു​ന്നു. ചി​ല​ർ മ​രു​ന്നു​ക​ൾ വാ​ങ്ങാ​നും പ​ച്ച​ക്ക​റി-​പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും മീ​ൻ മേ​ടി​ക്കാ​നും ആ​യും മ​റ്റു ചി​ല​ർ ജോ​ലി സ്ഥ​ല​ത്ത് പോ​ക​ണം, പ​ണം വാ​യ്പ മേ​ടി​ക്ക​ണം തു​ട​ങ്ങി​യ വി​വി​ധ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.
ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​ന്പ്, കു​റു​പ്പ​ന്ത​റ, പെ​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ര​ത്തു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പോ​ലീ​സി​നോ​ടു പ്ര​ത്യേ​കി​ച്ചു കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഒ​ന്നു​മാ​ത്രം, “സാ​റെ ഇ​നി ഒ​ന്പ​തു ദി​വ​സം വീ​ടി​ന​ക​ത്ത​ല്ലെ അ​തി​നാ​ൽ ഇ​ന്നൊ​ന്നി​റ​ങ്ങി​യ​താ’’ എ​ന്നാ​യി​രു​ന്നു. ഇ​തി​ൽ പ​ല​ർ​ക്കും പോ​ലീ​സ് പി​ഴ ഇ​ട്ടെ​ങ്കി​ലും ചി​ല​രെ താ​ക്കീ​ത് ചെ​യ്തു മ​ട​ക്കി അ​യ​ച്ചു.
ഇ​ന്ന് മു​ത​ൽ 16 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലു​മെ​ല്ലാം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​വ​രു​ടെ നീ​ണ്ട​നി​ര കാ​ണാ​മാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ൽ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നു മു​ന്പേ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ നി​ര​ത്തു​ക​ളി​ലെ​ല്ലാം വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ലും തി​ര​ക്കു​ണ്ടാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തി​യ​ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തേ​ണ്ട​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി.