ജോ​​ബ് മൈ​​ക്കി​​ൾ നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി
Thursday, May 6, 2021 11:09 PM IST
ച​​ങ്ങ​​നാ​​ശേ​​രി: നി​​യു​​ക്ത എം​​എ​​ൽ​​എ ജോ​​ബ് മൈ​​ക്കി​​ൾ തു​​രു​​ത്തി കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​പ്ര​​ദേ​​ശം സ​​ന്ദ​​ർ​​ശി​​ച്ച് നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി. വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രി​​ൽ​​നി​​ന്ന് നി​​ർ​​ദ്ദി​​ഷ്ട പ​​ദ്ധ​​തി​​യു​​ടെ സ്ഥി​​തി​​വി​​വ​​രം ആ​​രാ​​ഞ്ഞു. പ​​ദ്ധ​​തി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന തു​​രു​​ത്തി വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് മ​​നോ​​ജ് പാ​​ലാ​​ത്ര, പ്രോ​​ജ​​ക്ട് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജേ​​ക്ക​​ബ് ക​​ല്ലു​​മാ​​ടി​​ക്ക​​ൽ, വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ മേ​​രി ചെ​​റി​​യാ​​ൻ, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​നി​യ​​ർ ജെ​​റി​​ൻ ജെ. ​​പോ​​ൾ എ​​ന്നി​​വ​​രു​​മാ​​യി സം​​ഭാ​​ഷ​​ണം ന​​ട​​ത്തി.
മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന ഈ ​​പ​​ദ്ധ​​തി​​യു​​ടെ ത​​ട​​സ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ചു പ​​ദ്ധ​​തി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ വേ​​ണ്ട അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ ജോ​​ബ് മൈ​​ക്കി​​ൾ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി. നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ നി​​ർ​​ത്തി​​പ്പോ​​യ ക​​രാ​​റു​​കാ​​ര​​നു​​മാ​​യും ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു പ​​ണി പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.