നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്
Thursday, May 6, 2021 12:09 AM IST
വൈ​​ക്കം: കോ​​വി​​ഡ് രോ​​ഗ​​വ്യാ​​പ​​നം വ​​ർ​​ധി​​ക്കു​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്നു കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ​​യും അ​​നാ​​വ​​ശ്യ​യാ​​ത്ര ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ​യും പോ​​ലീ​​സ് ന​​ട​​പ​​ടി ക​​ർ​​ശ​​ന​​മാ​​ക്കി. ന​​ഗ​​ര​​ത്തി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​വ​​രെ പോ​​ലീ​സ് നി​​രീ​​ക്ഷ​​ണം ഉൗ​​ർ​​ജി​​ത​​മാ​​ക്കി.
വൈ​​ക്കം വ​​ലി​​യ​​ക​​വ​​ല​​യി​​ലും വെ​​ച്ചൂ​​ർ ബ​​ണ്ട് റോ​​ഡ് ജം​​ഗ്ഷ​​നി​​ലും എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം ജി​​ല്ല​​ക​​ളെ വേ​​ർ​​തി​​രി​​ക്കു​​ന്ന പൂ​​ത്തോ​​ട്ട​​യി​​ലും വൈ​​ക്കം പോ​​ലീ​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം ജി​​ല്ല​​ക​​ളെ വേ​​ർ​​തി​​രി​​ക്കു​​ന്ന വെ​ള്ളൂ​ർ നീ​​ർ​​പ്പാ​​റ ജം​​ഗ്ഷ​​നി​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.​
സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ക്കാ​​തി​​രു​​ന്ന​​തി​​നു എ​​ട്ടു പേ​​ർ​​ക്കെ​​തി​​രെ വൈ​​ക്കം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ന​​ഗ​​ര​​ത്തി​​ലും ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി​​ട്ടും ജാ​​ഗ്ര​​ത​​യും ക​​രു​​ത​​ലു​​മെ​​ടു​​ക്കാ​​തെ അ​​നാ​​വ​​ശ്യ​​മാ​​യി ക​​റ​​ങ്ങു​​ന്ന​​വ​​ർ നി​​ര​​വ​​ധി​​യു​​ണ്ടെ​​ന്നും വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​മെ​​ന്നും പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.