കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ല്‍ താ​ത്കാ​ലി​ക ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, April 20, 2021 9:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ല്‍ താ​ത്ക്കാ​ലി​ക ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ 45 ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 37 പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ത്കാ​ലി​ക​മാ​യി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
കോ​ട്ട​യം ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള ഒ​രു മൊ​ബൈ​ല്‍ ടാ​ങ്ക് യൂ​ണി​റ്റും ഈ​രാ​റ്റു​പേ​ട്ട, പാ​ലാ ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നാ​യി മൂ​ന്ന് വീ​തം ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഒ​രു ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍, ര​ണ്ട് ഡ്രൈ​വ​ര്‍​മാ​ര്‍, മൂ​ന്ന് ഫ​യ​ര്‍​മാ​ന്മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. കൂ​ടാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ ഒ​രു ഫ​യ​ര്‍​മാ​നും ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും. അ​ഞ്ച് ദി​വ​സ​മാ​ണ് ഇ​വ​ര്‍​ക്ക് ഡ്യൂ​ട്ടി. അ​തി​നു ശേ​ഷം അ​ടു​ത്ത ടീ​മി​നെ നി​യോ​ഗി​ക്കും. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ് മേ​ല്‍​നോ​ട്ട ചു​മ​ത​ല.
ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല 45 ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 37 പേ​ർ​ക്ക് പോ​സി​റ്റീ​വും മൂ​ന്ന് പേ​ർ നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു. ഇ​നി അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി വ​രാ​ൻ ഉ​ണ്ട്.