ഭരണങ്ങാനം: ജനകീയ ആവശ്യങ്ങൾ ചർച്ച ചെയ്യാനോ പരിഹാരം കാണുവാനോ ശ്രമിക്കാതെ ഗ്രൂപ്പ്കളിയും തമ്മിൽ തല്ലും കുതികാൽ വെട്ടും കൈമുതലായുള്ള അനൈക്യ രാഷ്ട്രീയ മുന്നണിയാണ് യുഡിഎഫ് എന്നും ഇവരിൽ ജനവിശ്വാസം പാടേ ഇല്ലാതായെന്നും കേരള കോണ്ഗ്രസ്-എം ജനറൽ സെക്രട്ടറി തോമസ് ചാഴികാടൻ എംപി. ജനകീയം വികസന പദയാത്രയുടെ ഭരണങ്ങാനം പഞ്ചായത്ത് സമ്മേളനത്തിൽ പ്രവിത്താനത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് ദേശീയ നേതാക്കൾക്കു പോലും പാർട്ടിയേയും നേതാക്കളെയും വിശ്വാസമില്ലാതായി. നിലപാടുകളില്ലാത്ത രാഷ്ട്രീയമാണ് കോണ്ഗ്രസിന്റേത്. തന്നോടൊപ്പം ലോക്സഭയിൽ ഉണ്ടായിരുന്ന പ്രമുഖ കോണ്ഗ്രസ് നേതാക്കൾ പലരും ഇന്ന് ബിജെപിയിലാണ്. അവശേഷിക്കുന്നവരും അവിടേയ്ക്കുള്ള വിളി കാത്ത് കേഴുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ടി.കെ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. നിർമല ജിമ്മി, സിറിയക് ചന്ദ്രൻ കുന്നേൽ, ബെന്നി മൈലാട്ടൂർ, സാജൻ തൊടുക, ബേബി ഊരോത്ത്, ബേബി ഉഴുത്തുവാൽ, രാജേഷ് വാളി പ്ലാക്കൽ, റാണി ജോസ്, ജോസ് അന്പലമറ്റം, ആനന്ദ് ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് തലപ്പലം പഞ്ചായത്തിലെ കീഴന്പാറ നിന്നും പനയ്ക്കപ്പാലത്തേക്ക് നടത്തിയ പദയാത്ര വി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പ്രഫ. ലോപ്പസ് മാത്യു, ജോയി ജോർജ്, വി.കെ. മോഹനൻ, എം.ജി. ശേഖരൻ, കെ. ശ്രീകുമാർ, ജോസ് കുറ്റിയാനിമറ്റം, സി.കെ. ഹരിഹരൻ, ടോണി കുന്നുംപുറം, സുഭാഷ് ജോർജ്, എൻ.ടി. മാത്യു, ടോം ജോസ്, എന്നിവർ പ്രസംഗിച്ചു. സതീഷ് കല്ലുകുളം, ബിജു ഇളംതുരുത്തി, ടോം മനയ്ക്കൻ, ജെറ്റോ ജോസ്, വി.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.
പദയാത്ര ഭരണങ്ങാനത്തും തലപ്പലത്തും
ഭരണങ്ങാനം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാരംഭഘട്ട ആരവം കൂടി ഉയർത്തിയാണ് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജനകീയം പദയാത്ര ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലൂടെ കടന്നു പോയത്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് നൂറു കണക്കിന് പ്രവർത്തകർ കാൽനട ജാഥയിൽ അണി ചേർന്ന് ആവേശം പകർന്നു. ജനപങ്കാളിത്തം ഉറപ്പു വരുത്തിയാണ് പദയാത്ര.
ഉള്ളനാട് ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര ആർ.ടി. മധുസൂധനൻ ഉദ്ഘാടനം ചെയ്തു. ടോമി മാത്യു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തി. ജോസ് കല്ല കാവുങ്കൽ, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ജിമ്മി ചന്ദ്രൻകുന്നേൽ, സി.എം. സിറിയക്, ബേബി ഊരോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.