ഉ​ത്സ​വം
Tuesday, January 19, 2021 10:17 PM IST
മു​ക്കൂ​ട്ടു​ത​റ: തി​രു​വ​ന്പാ​ടി ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ 11 വ​രെ ന​ട​ക്കും. ആ​റി​ന് പു​ല​ർ​ച്ചെ നാ​ലി​ന് ഹ​രി​നാ​മ​കീ​ർ​ത്ത​നം, അ​ഞ്ചി​ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ, 5.15ന് ​നി​ർ​മാ​ല്യ​ദ​ർ​ശ​നം, ഗ​ണ​പ​തി​ഹ​വ​നം, ആ​റി​ന് ഉ​ഷ​പൂ​ജ, മ​റ്റ് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം ആ​റി​ന് കു​രു​പ്പ​ക്കാ​ട്ട്മ​ന നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പ്ര​ശാ​ന്ത് കെ. ​ന​ന്പൂ​തി​രി​യു​ടെ സ​ഹ കാ​ർ​മി​ക​ത്വ​ത്തി​ലും തൃ​ക്കൊ​ടി​യേ​റ്റ്. ആ​റു മു​ത​ൽ 11 വ​രെ തീ​യ​തി​ക​ളി​ൽ ഉ​ത്സ​വ ക്ഷേ​ത്രാ​ചാ​ര പ​തി​വു​ച​ട​ങ്ങു​ക​ൾ. 11ന് ​വൈ​കു​ന്നേം 4.30ന് ​ആ​റാ​ട്ടു​ബ​ലി, അ​ഞ്ചി​ന് ആ​റാ​ട്ട് പു​റ​പ്പാ​ട്, 6.30ന് ​ആ​റാ​ട്ട് തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പ്, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രേ സ​മ​യം അ​ഞ്ചി​ൽ അ​ധി​കം ഭ​ക്ത​രെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് സി.​വി. സു​രേ​ഷ് ബാ​ബു ചെ​ന്പ​നാ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. രാ​ജ​നും അ​റി​യി​ച്ചു.

സ്വീ​ക​ര​ണം ന​ൽ​കി

ചി​റ​ക്ക​ട​വ്: ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം പൊ​ൻ​കു​ന്നം സെ​യ്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, മി​നി സേ​തു​നാ​ഥ്, ബി. ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, കെ.​ജി. രാ​ജേ​ഷ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ജോ​സ​ഫ്, എം.​ജി. വി​നോ​ദ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പി.​എ​ൻ. സോ​ജ​ൻ, ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, വി.​ജി. നാ​രാ​യ​ണ​പി​ള്ള, ടി.​പി. ശ്രീ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ അ​ഭി​രാ​മി സോ​മ​ദാ​സ്, ഗാ​യ​ത്രി ശ്രീ​ലാ​ൽ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.