തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ക​ച്ച​മു​റു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും
Monday, November 30, 2020 10:16 PM IST
ഹ​രി​പ്പാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്കം കു​റി​ച്ച് മൂ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും. സം​സ്ഥാ​ന​ത്തുത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ജോ​ലി ചെ​യ്യു​ന്ന ഹ​രി​പ്പാ​ട് മേ​ഖ​ല​യി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി മൂ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.
ദേ​ശാ​ഭി​മാ​നി​യു​ടെ കാ​ർ​ത്തി​ക​പ്പ​ള്ളി ലേ​ഖ​ക​ൻ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ​സാ​നി​ധ്യ​വു​മാ​യ ബി. ​കൃ​ഷ്ണ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ൽ ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലാ​ണ് വോ​ട്ടു​തേ​ടു​ന്ന​ത്.
മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സി​റാ​ജ് ദി​ന​പ​ത്ര​ത്തി​ന്‍റെ ഹ​രി​പ്പാ​ട് ലേ​ഖ​ക​നും പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ന​വാ​സ് വീ​യ​പു​രം സ്വ​ത​ന്ത്ര​നാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത് വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലാ​ണ്. മു​സ്‌ലിം ലീ​ഗ് ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം യുഡി​എ​ഫ് പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ഷാ​ന​വാ​സ് ഹെ​ൽ​മ​റ്റ് അ​ട​യാ​ള​ത്തി​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ന്‍റെ ഹ​രി​പ്പാ​ട് ലേ​ഖ​ക​നും പ്ര​സ് ക്ല​ബ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ബി. ​പ​ത്മ​കു​മാ​ർ ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ 13-ാം ഡി​വി​ഷ​നി​ലാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് ഹ​രി​പ്പാ​ട് സൗ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ര​ക്ത​ദാ​താ​വ് തു​ട​ങ്ങി ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​യ പ​ത്മ​കു​മാ​റി​ന്‍റെ അ​ട​യാ​ളം സ്കൂ​ട്ട​റാണ്.