ര​ണ്ടാംകൃ​ഷി​യു​ടെ നെ​ല്ലു​സം​ഭ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്
Monday, November 30, 2020 10:15 PM IST
മ​ങ്കൊ​ന്പ്: ജി​ല്ല​യി​ൽ ര​ണ്ടാംകൃ​ഷി​യു​ടെ നെ​ല്ലു​സം​ഭ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ണ​മാ​ക്കി ഈ ​ആ​ഴ്ച​യോ​ടെ ജി​ല്ലയി​ലെ നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 5500 ട​ണ്ണോ​ളം നെ​ല്ല് സം​ഭ​രി​ച്ചു ക​ഴി​ഞ്ഞ​താ​യി സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​നി​യും 250 ട​ണ്‍ നെ​ല്ലു മാ​ത്ര​മാ​ണ് സം​ഭ​രി​ക്കാ​നു​ള്ള​ത്. ഇ​നി​യും ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ടു മൂ​ന്നു ചെ​റി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ല്ലു​സം​ഭ​ര​ണം അ​വ​ശേ​ഷി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്, അ​പ്പ​ർകു​ട്ട​നാ​ട് മേ​ഖല​ക​ളി​ലാ​യി 5563 ഹെ​ക്ട​റി​ലാ​ണ് ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ര​ണ്ടാംകൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.

ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​തി​ന്‍റെ 80 ശ​ത​മാ​ന​വും കു​ട്ട​നാ​ട്ടി​ലാ​യി​രു​ന്നു. ച​ന്പ​ക്കു​ളം, നെ​ടു​മു​ടി കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യിലാ​ണ് കു​ട്ട​നാ​ട്ടി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. നെ​ടു​മു​ടി​യി​ൽ 36 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 1960.5 ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.

ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 24 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 986.3 ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി​യി​റ​ക്കി യി​രു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെത്തുട​ർ​ന്ന് മ​ട​വീ​ണും ക​വി​ഞ്ഞു​ക​യ​റി​യും വ​ൻതോ​തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. മൂ​ന്നു പാ​ട​ശേഖ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് വെ​ള്ളപ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ച്ച​ത്.

161 ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ വി​ള​വെ​ടു​പ്പു ന​ട​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ​യെ​ല്ലാം മ​ഴ വി​ള​വെ​ടു​പ്പി​നു ഭീ​ഷ​ണി​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വി​ള​വെ​ടു​ക്കു​ന്ന നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​ച്ചു​മ​ത​ല സം​ബ​ന്ധി​ച്ചും ഏ​റെ ത​ർ​ക്ക​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ടന്നി​രു​ന്നു. മി​ല്ലു​ക​ളെ ഒ​ഴി​വാ​ക്കി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ സം​ഭ​ര​ണ​ച്ചു​മ​ത​ല ഏ​ല്പി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഇ​തി​നെ​തി​രെ ക​ർ​ഷ​ക​രും രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ നി​ര​ന്ത​ര സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പിന്മാ​റു​ക​യും മി​ല്ലു​ക​ളെ ഏ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഇ​ന്ന​ലെ മു​ത​ൽ ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.