മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​ചാ​ര​ണം അ​രു​തെ​ന്ന്
Monday, November 30, 2020 10:11 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെരഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് ക​ണ​ക്കു​ക​ളി​ലും വ​ർ​ധ​ന​ ഉ​ണ്ടാ​കു​ന്ന​ത് ക​രു​ത​ലോ​ടെ കാ​ണ​ണ​മെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ്. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടി പാ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽപ്പെട്ടി​ട്ടു​ണ്ട്. നി​ശ്ച​യി​ച്ച​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​തെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് രോ​ഗ​വ്യാ​പ​ന തോ​ത് വ​ർ​ധി​പ്പി​ക്കും. രോ​ഗം വ്യാ​പി​ക്കു​ന്ന​ത് പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും രോ​ഗം ബാ​ധി​ക്കു​ന്ന​തി​നും മ​ര​ണസം​ഖ്യ ഉ​യ​രു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ത്യേ​ക പ​ത്ര​ക്കു​റി​പ്പി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് അ​റി​യി​ച്ചു.