യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം അ​പ​ഹ​രി​ച്ചെ​ന്നു പ​രാ​തി
Sunday, November 29, 2020 10:16 PM IST
ആ​ല​പ്പു​ഴ: ഓ​ണ്‍​ലൈ​ൻവ​ഴി യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​പ​ഹ​രി​ച്ചെ​ന്ന് പ​രാ​തി. അ​തി​നി​ടെ മു​ട​ന്ത​ൻ ന്യാ​യം പ​റ​ഞ്ഞ് ബാ​ങ്ക് അ​ധി​കൃ​ത​ർ ത​ടി​ത​പ്പു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. ആ​ല​പ്പു​ഴ പ​ല്ല​ന കൊ​ച്ചു​തൈ​യ്ക്ക​ൽ എ​ൻ.​എ​സ്. റ​ജീ​ന​യു​ടെ പേ​രി​ൽ എ​സ്ബി​ഐ ഹ​രി​പ്പാ​ട് ടൗ​ണ്‍ ബ്രാ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടി​ൽനി​ന്നാ​ണ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി 56,800 രൂ​പ ന​ഷ്ട​മാ​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ റ​ജീ​ന ബാ​ങ്കി​ൽ 11ന് ​ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഗൂ​ഗി​ൽ പേ ​വ​ഴി​യാ​ണ് കാ​ഷ് ന​ഷ്ട​മാ​യ​തെ​ന്ന് മാ​നേ​ജ​ർ പ​റ​ഞ്ഞു​വെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക്ക് ബാ​ങ്ക് മു​തി​ർ​ന്നി​ല്ലാ​യെ​ന്നും മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ബാ​ങ്ക് ത​ന്നെ കൈ​യൊ​ഴി​യു​ക​യു​മാ​ണെ​ന്നും റ​ജീ​ന തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം പോ​ലും മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ക്ഷേ​പം.