ജി​ല്ല​യി​ൽ 896 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Sunday, November 29, 2020 10:16 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 381 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 376 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ചു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 896 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 40805 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 6144 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 211 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1045 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4151 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. ഇ​ന്ന​ലെ 164 പേ​രെക്കൂടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. 896 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 710 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 750 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്നും 270 പേ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും 361 പേ​രും ജി​ല്ല​യി​ലേ​ക്കെ​ത്തി. 2614 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കയ​ച്ചു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 41 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 273 കേസും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 790 കേസും രജിസ്റ്റർ ചെയ്തു.