കായംകുളം: ആരോപണ പ്രത്യാരോപണങ്ങൾകൊണ്ട് എൽഡിഎഫും യുഡിഎഫും നേർക്കുനേർ പോരാടുന്ന കായംകുളം നഗരസഭയിൽ ഇത്തവണ അങ്കം മുറുകിയിരിക്കുകയാണ്. ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും രംഗത്തുണ്ട്. 15 വർഷത്തോളം യുഡിഎഫ് ഭരിച്ചിരുന്ന കായംകുളം നഗരസഭയിൽ കേവല ഭൂരിപക്ഷം ഇല്ലാതെയാണ് കഴിഞ്ഞ തവണ എൽഡിഎഫ് ഭരണത്തിലെത്തിയത്. എന്നാൽ കാലാവധി അവസാനിക്കാറായപ്പോൾ എൽഡിഎഫിന് കൂടുതൽ ഭൂരിപക്ഷം നേടാനും കഴിഞ്ഞു. അവിശ്വാസവും അംഗത്വം റദ്ദാക്കലും രാഷ്ട്രീയ മാറ്റങ്ങളും ഉപതെരഞ്ഞെടുപ്പിനുമൊക്കെ കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് നഗരഭരണം സാക്ഷ്യം വഹിച്ചു.
44 അംഗ കൗണ്‍സിലിൽ ഭരണപക്ഷത്ത് 21 ഉം പ്രതിപക്ഷത്ത് 23 ഉം എന്നതായിരുന്നു ആദ്യം കക്ഷിനില. സിപിഎം-13, സിപിഐ-മൂന്ന്, ഐഎൻഎൽ, ജനതാദൾ, സ്വതന്ത്ര എന്നിവർ ഒന്നു വീതം എന്നതായിരുന്നു കക്ഷിനില.
ഇടതുവിമതനായി ജയിച്ച എൻസിപി അംഗവും കോണ്‍ഗ്രസ് വിമതയും പിന്തുണ നൽകിയതോടെയാണ് എൽഡിഎഫ് കക്ഷിനില 21 ആയി ഉയർന്നത്. ഭരണത്തിന്റെ അവസാന നാളുകളിൽ കേരള കോണ്‍ഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും എൽഡിഎഫിനൊപ്പം എത്തിയതോടെ എൽഡിഎഫിന് ഭൂരിപക്ഷം തികയ്ക്കാനായി. എൻസിപി അംഗത്തെ ഇരട്ടപ്പദവിയുടെ പേരിൽ അയോഗ്യനാക്കിയപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ ജയിച്ചതും എൽഡിഎഫിന് ഗുണമായി.
കൗണ്‍സിൽ ബഹളത്തിനു ശേഷമുള്ള പ്രകടനത്തിനിടെ കുഴഞ്ഞുവീണു മരിച്ച കൗണ്‍സിലറുടെ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് സീറ്റ് നിലനിർത്താനായി. എൽഡിഎഫ് ഭരണനേതൃത്വത്തിന്റെ നിലപാടുകളെ സ്വന്തം അംഗങ്ങൾ കൗണ്‍സിലിൽ പരസ്യമായി ചോദ്യം ചെയ്യുന്ന നടപടിക്കും കായംകുളം നഗരസഭ വേദിയായി മാറിയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടം എൽഡിഎഫ് ഉയർത്തുന്പോൾ ഭരണപരാജയവും അഴിമതി ആരോപണങ്ങളും ഉയർത്തിയാണ് യുഡിഎഫ് പ്രചാരണം ശക്തമാക്കിയിട്ടുള്ളത്. ഇരു മുന്നണികളുടെയും നിലപാടുകളെ വിമർശിച്ചാണ് ബിജെപിയുടെ പ്രചാരണം
സ്വപ്ന പദ്ധതിയായ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു വേണ്ടി 65 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമാക്കി, മൾട്ടിപ്ലക്സ് തിയറ്റർ നിർമാണം ആരംഭിക്കാൻ കഴിഞ്ഞു, 932 പേർക്ക് വീട് നിർമിച്ചുനൽകി, 3000 പേർക്ക് തൊഴിൽ നൽകുന്ന തൊഴിൽ ഉറപ്പ് പദ്ധതി നടപ്പാക്കി, ശുചിത്വ നഗരമായി നഗരസഭയെ പ്രഖ്യാപിച്ചു, 3.5 കോടി രൂപയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം ആരംഭിച്ചു, ഗവ. താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻതൂക്കം നൽകാൻ കഴിഞ്ഞു, തകർന്ന് കിടന്ന റോഡുകൾ സഞ്ചാര്യ യോഗ്യമാക്കി-ചെയർമാനായിരുന്ന ശിവദാസന്റെ അവകാശവാദങ്ങൾ ഇവയൊക്കെയാണ്.
സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിച്ചുവെന്നാണ് പ്രതിപക്ഷനേതാവായിരുന്ന അഡ്വ. യു. മുഹമ്മദിന്റെ ആക്ഷേപം. 25 വർഷമായി നഗരസഭ ബജറ്റിലും മാസ്റ്റർ പ്ലാനിലും നിർദേശിക്കപ്പെട്ട ലിങ്ക് റോഡിനു സമീപത്തെ ഒരേക്കർ 74 സെന്റ് സ്ഥലത്ത് സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തകർത്ത് സ്ഥലം കൊമേഴ്സ്യൽ സോണാക്കി കൊടുത്ത് നഗരം കണ്ട ഏറ്റവും വലിയ അഴിമതി നടത്തി, സ്റ്റേഡിയം, ഐറ്റിഐ ആധുനിക അറവുശാല പദ്ധതി നടപ്പിലാക്കിയില്ല, കഴിഞ്ഞ യുഡിഎഫ് നഗരഭരണം 3.5 കോടി രൂപ സർക്കാരിലേക്ക് മുൻകൂറായി അടച്ച സ്റ്റേഡിയം, ഗവൺമെന്റ് ഐറ്റിഐ, ആധുനിക അറവുശാല എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തടസപ്പെടുത്തി സ്ഥലത്ത് കെട്ടിട നിർമാണങ്ങൾക്ക് കൂട്ടുനിന്ന് കോഴ പണം വാങ്ങി, പട്ടണത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് യുഡിഎഫ് സർക്കാർ അനുവദിച്ച് നൽകിയ 3.75 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാതെ അട്ടിമറിച്ചു, മൾട്ടിപ്ലക്സ് തിയറ്റർ നിർമാണം നടന്നില്ല, സസ്യ മാർക്കറ്റ് കടമുറികൾ കൈമാറ്റം നടന്നില്ല. കടമുറി കൈമാറ്റം സ്തംഭനാവസ്ഥയിലാക്കി നഗരസഭയ്ക്ക് വൻ സാന്പത്തിക നഷ്ടം വരുത്തി തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
സ്ഥാനാർഥികളും ചിഹ്നവും:
ടൗണ്‍ യുപിഎസ്-അബ്ദുൾ റഹീം(ആപ്പിൾ), നാദർഷ ചെട്ടിയത്ത്(ധാന്യക്കതിരും അരിവാളും), സി. ബിനുമോൻ(താമര), മുബീർ എസ്. ഓടനാട്(അലമാര), എം.ആർ. സലിംഷാ(കൈപ്പത്തി). കൊറ്റകുളങ്കര-നാൻസിയകനി(ഏണി), അഡ്വ. ഫർസാന ഹബീബ്(ചുറ്റികയും അരിവാളും നക്ഷത്രവും). അറയ്ക്കൽ-മിനി സലീം(ധാന്യക്കതിരും അരിവാളും), ഷൈനി ഷിബു(കൈപ്പത്തി). മോഹിദ്ദീൻ പള്ളി- നസീമ(വൃക്ഷം), ലുബൈന(ആപ്പിൾ), ഷെമിമോൾ(ചുറ്റികയും അരിവാളും നക്ഷത്രവും), സീനത്ത്(വഞ്ചി), സുമയ്യ(ഏണി). വലിയപറന്പ്-എ. അൻഷാദ്(ഓട്ടോറിക്ഷ), അൻഷാദ് വാഹിദ്(മൊബൈൽ ഫോണ്‍), കെ.പി. നൗഷാദ്(വഞ്ചി), ഷഹബാസ് ലിയാക്കത്ത്(ഏണി), സുഫീർ സുബൈർ(താമര), അഡ്വ. എ. ഹാഷിം(ധാന്യക്കതിരും അരിവാളും), വള്ളിയിൽ ഹുസൈൻ അഹമ്മദ്(ആപ്പിൾ). മാവിലത്ത്-ഐഷ(കൈപ്പത്തി), ഷാമില(ചുറ്റികയും അരിവാളും നക്ഷത്രവും), സ്മിത(താമര). എരുവ-അന്പിളി(ചുറ്റികയും അരിവാളും നക്ഷത്രവും), ദ്രൗപതി(കൈപ്പത്തി), ബിന്ദു(താമര). വെയർഹൗസ്-അനിസ(മൊബൈൽ ഫോണ്‍), നസീമ(ആപ്പിൾ), മാജിത(ധാന്യക്കതിരും അരിവാളും), ഷീജ(കൈപ്പത്തി). മാർക്കറ്റ്-പി.കെ. അന്പിളി(ഏണി), ഷാനവാസ്(ഓട്ടോറിക്ഷ), വൈ.എസ്.ആർ. ഷാഹുൽഹമീദ്(വഞ്ചി), ഐ. ഷെഹീർ(തലയിൽ നെൽക്കതിരേന്തിയ കർഷകസ്ത്രീ), റീന(താമര). ശ്രീവിഠോഭ-അരുണ(കൈപ്പത്തി), രാജശ്രീ(താമര), സലീന(തലയിൽ നെൽക്കതിരേന്തിയ കർഷകസ്ത്രീ). ഗുരുമന്ദിരം-കെ. ദിവാകരൻ(ആപ്പിൾ), ബാബു ദിവാകരൻ(ചുറ്റികയും അരിവാളും നക്ഷത്രവും), രമണി ദേവരാജൻ(താമര), ആർ.സുമിത്രൻ(കൈപ്പത്തി). എരുവ-അന്പിളി(കുട), അംബിക(കൈപ്പത്തി), എസ്.കവിത(താമര), രാധിക(ചുറ്റികയും അരിവാളും നക്ഷത്രവും). കാക്കനാട്-ലിജി(ചുറ്റികയും അരിവാളും നക്ഷത്രവും), അഞ്ജു(താമര), ടിഞ്ചു(സ്കൂട്ടർ), മിനി(കൈപ്പത്തി). മദ്രസ-എ.അൻസാരി(കൈപ്പത്തി), അഡ്വ. ജോസഫ് ജോണ്‍(രണ്ടില), ബിജു ഇസ്മയിൽ(ആപ്പിൾ), രമേശൻ(താമര). റെയിൽവേ സ്റ്റേഷൻ- ഗീത(കൈപ്പത്തി), റസിയ(നാഴികമണി). ചെപ്പള്ളിൽ-ലേഖ(താമര), ശ്രീജ(ചുറ്റികയും അരിവാളും നക്ഷത്രവും), സിന്ധു(കൈപ്പത്തി). കരിമുട്ടം-അശോക്്കുമാർ(ആപ്പിൾ), ആർ. ബിജു(ചുറ്റികയും അരിവാളും നക്ഷത്രവും), യശോദ(കൈപ്പത്തി), പാലമുറ്റത്ത് വിജയകുമാർ(താമര). കോയിപ്പള്ളി കാരാണ്മ-ഗംഗാദേവി(ചുറ്റികയും അരിവാളും നക്ഷത്രവും), ശരണ്യ(താമര), സൗമ്യ(വയലിൻ).
പെരിങ്ങാല കിഴക്ക്-ബാസില(ആപ്പിൾ), മായാദേവി(ചുറ്റികയും അരിവാളും നക്ഷത്രവും), രജനികുമാരി(താമര), സജിത(കൈപ്പത്തി). പെരിങ്ങാല പടിഞ്ഞാറ്-ജ്യോതില്ക്ഷ്മി(താമര), രജിത(കൈപ്പത്തി), വിജയശ്രീ(ധാന്യക്കതിരും അരിവാളും). നെല്ലുഗവേഷണകേന്ദ്രം-ആർ. ഗിരിജ(ധാന്യക്കതിരും അരിവാളും), ബിജു നസറുള്ള(കൈപ്പത്തി), രാജശേഖരൻ(താമര). മുരുക്കിൻമൂട്-പി. സശികല(ചുറ്റികയും അരിവാളും നക്ഷത്രവും), ബിൽജി പ്രമോദ്(താമര), അനിത മുട്ടാണിക്കൽ(കൈപ്പത്തി). പുള്ളിക്കണക്ക്- സി.എ. അഖിൽകുമാർ (ചുറ്റികയും അരിവാളും നക്ഷത്രവും), നിഷാന്ദ്(താമര), ശ്യാം ഹരിപ്രിയൻ(കൈപ്പത്തി). ഇഎസ്റ്റേറ്റ്-അബ്ദുൾ സത്താർ(വഞ്ചി), നുജുമുദ്ദീൻ ആലുംമൂട്ടിൽ(കൈപ്പത്തി), എ. നൗഫൽ(കണ്ണട), ഷാമില അനിമോൻ(ആപ്പിൾ), സൈബു(താമര). ചേരാവള്ളി വടക്ക്-സാജിത കബീർ(ആപ്പിൾ), സൂര്യബിജു(ചുറ്റികയും അരിവാളും നക്ഷത്രവും), സൈറ നുജുമുദ്ദീൻ(കൈപ്പത്തി), സ്വപ്ന സജി(താമര). ചേരാവള്ളി-ഡോ. എ.ആർ. അശ്വതി(കൈപ്പത്തി), എസ്. കേശുനാഥ്(ചുറ്റികയും അരിവാളും നക്ഷത്രവും), സുധീർ അജ്സൽ(കാർ), സൗദാമിനി രാജു(താമര). കല്ലുംമൂട്-അന്പിളി സുരേഷ്(താമര), ബി. രേണുക(കൈപ്പത്തി), സുകുമാരി(ചുറ്റികയും അരിവാളും നക്ഷത്രവും). മേനാത്തേരിൽ-ജിതേഷ് ലാൽ(ഓട്ടോറിക്ഷ), ബിദുരാഘവൻ(കൈപ്പത്തി), ജെ. രാധാകൃഷ്ണൻ(താമര), അഡ്വ. എൻ. ശിവദാസൻ(ചുറ്റികയും അരിവാളും നക്ഷത്രവും). അന്പലപ്പാട്ട്- കെ.കെ. അനിൽകുമാർ(ചുറ്റികയും അരിവാളും നക്ഷത്രവും), സി.എസ് ബാഷ(കൈപ്പത്തി), ബിബിൻരാജ്(താമര). തോട്ടവിള ഗവേഷണകേന്ദ്രം-അശ്വതി എൻ. ലിജു(താമര), കീർത്തി തന്പി(വില്ലും അന്പും), ബിനു അശോകൻ(ചുറ്റികയും അരിവാളും നക്ഷത്രവും), സുഷമ(മണ്‍വെട്ടിയും മണ്‍കോരിയും). കൃഷ്ണപുരം ക്ഷേത്രം-ജെ. ആദർശ്(ധാന്യക്കതിരും അരിവാളും), ഓമന അനിൽ(താമര), പി.സി. ഗോപാലകൃഷ്ണൻ(കൈപ്പത്തി). ഫാക്ടറി-അബ്ദുൾ നാസർ(ചുറ്റികയും അരിവാളും നക്ഷത്രവും), ഡി. അശ്വനിദേവ്(താമര), കെ. രാജേന്ദ്രൻ(കൈപ്പത്തി), ഹരിദാസ്(ആപ്പിൾ). ചിറക്കടവം- ഭാമിനി(ആപ്പിൾ), ലേഖ(കൈപ്പത്തി), എം.എസ്. റംലത്ത്(ധാന്യക്കതിരും അരിവാളും). പുതിയിടം തെക്ക്-രഞ്ജിത(ചുറ്റികയും അരിവാളും നക്ഷത്രവും), ഷൈനി(താമര), സോണിയ(കൈപ്പത്തി). പുതിയിടം വടക്ക്-നിതിൻ എ. പുതിയിടം(കൈപ്പത്തി), നിസാർ(ഓട്ടോറിക്ഷ), നിർമല ജോയി(മഷിക്കുപ്പിയും പേനയും), പൊന്നൻ തന്പി(താമര), അഡ്വ. എ.എസ്.സുനിൽ(ധാന്യക്കതിരും അരിവാളും), പി.സി. റോയി(കാർ). മുനിസിപ്പൽ ഓഫീസ്-കെ. പുഷ്പദാസ്(കൈപ്പത്തി), സി. ബിജു(റോസാപ്പൂവ്), പി.എസ്. ബേബി(മോതിരം), ജി. ശ്രീനിവാസൻ(ചുറ്റികയും അരിവാളും നക്ഷത്രവും), സത്യനാരായണൻ(മഷിക്കുപ്പിയും പേനയും). കോളജ്-ആറ്റക്കുഞ്ഞ്(ആപ്പിൾ), സുൾഫിക്കർ(മണ്‍കലം), എം. ഹംസക്കുട്ടി(ഏണി), റിയാസ് താജ്(ഓട്ടോറിക്ഷ). പോളിടെക്നിക്-മുഹമ്മദ് ജലീൽ(നാഴികമണി), പനയ്ക്കൽ ശ്രീകുമാർ(താമര), എ.പി. ഷാജഹാൻ(കൈപ്പത്തി). ഹോമിയോ ആശുപത്രി-നസീമ(കൈപ്പത്തി), രാജി (താമര), ഷീബ (മണ്‍കലം). കോട്ടക്കടവ്-ഗായത്രി(കൈപ്പത്തി), സുമി(ചുറ്റികയും അരിവാളും നക്ഷത്രവും), സ്മിത(താമര), ഹസീന(ആപ്പിൾ). മൂലശേരിൽ-അന്പിളിമോൻ(കൈപ്പത്തി), ജെ. സോമരാജൻ(താമര), റജി മാവനാൽ(മൊബൈൽ ഫോണ്‍). പുളിമുക്ക്-അബ്ദുൾ നിസാർ(ആപ്പിൾ), പി.ബി. റിയാസ്(കണ്ണട),ശിവപ്രസാദ്(താമര), തുണ്ടത്തിൽ ശ്രീഹരി(കൈപ്പത്തി), ഹരിലാൽ(ചുറ്റികയും അരിവാളും നക്ഷത്രവും). ഏക്യജംഗ്ഷൻ-നവാസ് മുണ്ടകത്തിൽ(ഏണി), പി.കെ. മസൂദ്(ആപ്പിൾ), മുഹമ്മദ് അസ്ലം(താമര), ഷഫീക് കൊപ്രാപ്പുര(ധാന്യക്കതിരും അരിവാളും). കണ്ണന്പള്ളി-എൻ.എസ്. മുഹമ്മദ് ഹുസൈൻ(കാർ), ലാൽജി(താമര), എ.ജെ. ഷാജഹാൻ(കൈപ്പത്തി), എസ്. ഷംസ്(ചുറ്റികയും അരിവാളും നക്ഷത്രവും), സുധീർ സലാഹുദീൻ(ആപ്പിൾ).