തീ​ർ​ഥാ​ട​ക​ർ ഒ​ഴി​ഞ്ഞ് ക്ഷേ​ത്ര​മൈ​താ​നം; ച​ക്കു​ള​ത്തു​കാ​വ് കാ​ർ​ത്തി​ക പൊ​ങ്കാ​ല ഇ​ന്ന്
Saturday, November 28, 2020 10:27 PM IST
ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ത്തി​ക പൊ​ങ്കാ​ല കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഇ​ന്ന് ന​ട​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ പ്രാ​തി​നി​ധ്യ​മി​ല്ലാ​തെ ന​ട​ക്കു​ന്ന ആ​ദ്യ​പൊ​ങ്കാ​ല​യി​ൽ തീ​ർ​ഥാ​ട​ക​രി​ല്ലാ​തെ ക്ഷേ​ത്ര​മൈ​താ​നം വി​ജ​ന​മാ​യി തീ​ർ​ന്നു. പൊ​ങ്കാ​ല​യ്ക്ക് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പേ ക്ഷേ​ത്ര​ത്തി​ൽ ത​ന്പ​ടി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ ഇ​ക്കു​റി ക്ഷേ​ത്ര​ത്തി​ൽ കാ​ണാ​നി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​ങ്കാ​ല കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ൽ നി​ല​ച്ച​തോ​ടെ വി​ശ്വാ​സി​ക​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നോ, ച​ക്കു​ള​ത്ത​മ്മ​യ്ക്ക് പൊ​ങ്കാ​ല ദി​വേ​ദി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

പൊ​തു​ജ​ന പ​ങ്കാ​ളി​ത്വ​ത്തോ​ടെ പൊ​ങ്കാ​ല ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും ക്ഷേ​ത്ര ആ​ചാ​ര​പ്ര​കാ​രം പൊ​ങ്കാ​ല ന​ട​ത്താ​ൻ ക്ഷേ​ത്ര​ട്ര​സ്റ്റ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ നാ​ലി​നു മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പ​ത്തി​ന് ദേ​വി​യെ പു​റ​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളി​ച്ച് ക്ഷേ​ത്ര കൊ​ടി​മ​ര​ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന മ​ണ്ഡ​പ​ത്തി​ൽ ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര​മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​ക​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​രും. 12നു ​പൊ​ങ്കാ​ല​നേ​ദ്യം ന​ട​ക്കും. തു​ട​ർ​ന്ന് ദേ​വി​യെ അ​ക​ത്തേ​യ്ക്ക് എ​ളു​ന്ന​ള്ളി​ച്ച് ഉ​ച്ച​ദീ​പാ​രാ​ധ​ന​യും, ദി​വ്യാ​ഭി​ഷേ​ക​വും ന​ട​ത്തും. വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യോ​ടെ കാ​ർ​ത്തി​ക സ്തം​ഭ​ത്തി​ൽ അ​ഗ്നി​പ​ക​രും. പൊ​ങ്കാ​ല​യും, തു​ട​ർ​ന്ന് ന​ട​ക്കു​ന്ന​ച​ട​ങ്ങു​ക​ളും സ​ർ​ക്കാ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും.

കു​ട്ട​നാ​ട്ടി​ലെ ദേ​ശി​യോ​ത്സ​വ​മാ​യി കൊ​ണ്ടാ​ടു​ന്ന പൊ​ങ്കാ​ല ഇ​ക്കു​റി നി​ല​ച്ച​തോ​ടെ ഭ​ക്ത​ർ​ക്ക് മാ​ത്ര​മ​ല്ല പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ദു​രി​ത​മാ​യി​ട്ടു​ണ്ട്. പെ​ട്ടി​ക​ട​ക​ൾ മു​ത​ൽ താ​ല്കാ​ലി​ക ടെ​ന്‍റു​വ​രെ കെ​ട്ടി ജി​വി​ത മാ​ർ​ഗം തേ​ടു​ന്ന സാ​ധാ​ര​ക്കാ​ർ​ക്ക് പൊ​ങ്കാ​ലെ ജ​ന​പ​ങ്കാ​ളി​ത്തം ഇ​ല്ലാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി്.

പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പേ​രും നാ​ളും മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ൽ പൂ​ജ​ക​ൾ​ക്കു വേ​ണ്ട ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി അ​റി​യി​ച്ചു.