മ​ന​ക്കോ​ട​ത്ത് വാ​ശി​യേ​റി​യ പോ​രാ​ട്ടം
Saturday, November 28, 2020 10:25 PM IST
തു​റ​വൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ന​ക്കോ​ടം ഡി​വി​ഷ​നി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് ഇ​ക്കു​റി. യു​ഡി​എ​ഫി​ലെ സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, എ​ൽ​ഡി​എ​ഫി​ലെ ഇ​സ​ബെ​ല്ലാ ഷൈ​നു, എ​ൻ​ഡി​എ​യി​ലെ അ​പ​ർ​ണ സെ​ബാ​സ്റ്റ്യ​നു​മാ​ണ് ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​ത്ത​വ​ണ​യും വ​നി​താ​സം​വ​ര​ണ​മാ​ണ് മ​ന​ക്കോ​ടം ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സ​ജി​മോ​ൾ ഫാ​ൻ​സി​സി​നെ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​വും വി​ക​സ​ന നേ​ട്ട​ങ്ങ​ളും ആ​യി​ട്ടാ​ണ് സ​ജി​മോ​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യം ആ​യി​ട്ടാ​ണ് ഇ​സ​ബെ​ല്ല ഷൈ​ൻ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് ഇ​സ​ബെ​ല്ലാ ഷൈ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. മ​ഹി​ളാ​സ​മാ​ജം പ്ര​വ​ർ​ത്ത​ക​യാ​ണ്. എ​ൻ​ഡി​എ​യി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി അ​പ​ർ​ണ സെ​ബാ​സ്റ്റ്യ​ൻ നി​ല​വി​ൽ മ​ഹി​ളാ​മോ​ർ​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

അ​രൂ​ർ, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, ചേ​ർ​ത്ത​ല സൗ​ത്ത്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 51 വാ​ർ​ഡു​ക​ളാ​ണ് മ​ന​ക്കോ​ടം ഡി​വി​ഷ​നി​ൽ ഉ​ള്ള​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലാ​ണ് മ​ന​ക്കോ​ടം ഡി​വി​ഷ​നി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്് . അ​തി​നാ​ൽ ത​ന്നെ തീ​ര​ദേ​ശ​ത്തെ പ്ര​തി​പാ​ദി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ഇ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തീ​രു​മാ​ന​മാ​ണ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം നി​ശ്ച​യി​ക്കു​ന്ന​ത് അ​തി​നാ​ൽ ത​ന്നെ വി​ജ​യം പ്ര​വ​ച​നാ​തീ​തം ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.