ക​ണ്‍​വ​ൻ​ഷ​ൻ ബ​ഹി​ഷ്ക​രി​ച്ച് മുസ്‌ലിം ലീ​ഗ്
Friday, November 27, 2020 10:28 PM IST
അ​ന്പ​ല​പ്പു​ഴ: യുഡിഎ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ബ​ഹി​ഷ്ക​രി​ച്ച് മു​സ്‌ലിം ലീ​ഗ്. യു​ഡി​എ​ഫ് അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക് സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ക​ണ്‍​വ​ൻ​ഷ​നു​മാ​ണ് മു​സ്‌ലിം ലീ​ഗ് ബ​ഹി​ഷ്ക​രി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം ഡി​വി​ഷ​ൻ മു​സ്‌ ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത് ന​ൽ​കാ​തെ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളും തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡും ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 12-ാം വാ​ർ​ഡ് മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് ലീ​ഗി​ന് ന​ൽ​കി​യ​ത്.
കൂ​ടാ​തെ ഇ​ന്ന​ലെ വ​ള​ഞ്ഞവ​ഴി എ​സ്.​എ​ൻ ക​വ​ല​യ്ക്കു സ​മീ​പം ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ച ശേ​ഷ​മാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്കു​ന്ന ലീ​ഗി​നെ വി​വ​ര​മ​റി​യി​ച്ച​തെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്ത ക​ണ്‍​വ​ൻ​ഷ​ൻ മുസ്‌ലിം ലീ​ഗ് ബ​ഹി​ഷ്ക​രി​ച്ച​ത്.