മു​തു​കു​ളം ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന
Friday, November 27, 2020 10:28 PM IST
ഹ​രി​പ്പാ​ട്: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും മു​തു​കു​ളം ല​യ​ണ്‍​സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി ഹ​രി​പ്പാ​ട് ഡോ​ക്ടേ​ഴ്സ് ഡ​യ​ഗ്നോ​സ്റ്റി​ക് ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോവി​ഡ് ടെ​സ്റ്റിം​ഗ് ക്ലി​നി​ക് ആ​രം​ഭി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗനി​ർ​ണ​യം സാ​ധാ​ര​ണ​ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റമായ​തി​നാ​ൽ അ​ത്ത​ര​ക്കാ​ർ​ക്ക് താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ക്ലി​നി​ക് ആ​രം​ഭി​ക്കു​ന്ന​ത്. ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് 11ന് ​ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ പി. ​പ​ര​മേ​ശ്വ​ര​ൻ കു​ട്ടി നി​ർ​വ​ഹി​ക്കും. മു​തു​കു​ളം ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ല​ബ്ബ് സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. കെ ​പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് 575 രൂ​പ​യ്ക്കും, പി​സി​ആ​ർ ടെ​സ്റ്റ് 1500 രൂ​പ​യ്ക്കുമാണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. ഇ​ത് യ​ഥാ​ക്ര​മം 650, 2100 രൂ​പ​വീ​ത​മാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​ര​ക്കു​ക​ൾ. ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ഫ​ലം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലും പി​സി​ആ​ർ ടെ​സ്റ്റ് ഫ​ലം 24 മ​ണി​ക്കൂ​റി​നു​ള്ളി​ലും ന​ൽ​കും. ഐ​സി​എം​ആ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ടെ​സ്റ്റു​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് പി. ​ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി തു​ള​സി, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. കെ. ​പ്ര​കാ​ശ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.