പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Friday, November 27, 2020 10:18 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ടാ​ക്ര​മി​ച്ച് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തെ പു​ന്ന​പ്ര പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി. തോ​ക്കും വ​ടി​വാ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ ഇ​ന്ദി​രാ ജം​ഗ്ഷ​നി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 120ൽ ​അ​ക്ഷ​യ​കു​മാ​ർ(25), ചാ​ത്ത​നാ​ട് വൈ​ക്ക​ത്തു​കാ​ര​ൻ വീ​ട്ടി​ൽ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ(30), സ​നാ​ത​നം വാ​ർ​ഡി​ൽ ആ​ല​പ്പാ​ട് വീ​ട്ടി​ൽ അ​നൂ​പ് മാ​ത്യു(30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​റ​വൂ​ർ ശാ​സ്താ​ങ്ക​ലി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​വീ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​യും അ​ക്ഷ​യ​കുമാറുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ വി​വാ​ഹി​ത​നും ഭാ​ര്യ​യും കു​ട്ടി​ക​ളും ഉ​ള്ള​തി​നാ​ൽ മ​ക​ളെ വി​വാ​ഹം ചെ​യ്തു​കൊ​ടു​ക്കാ​ൻ ഗൃ​ഹ​നാ​ഥ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് വീ​ടാ​ക്ര​മി​ച്ച് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം എ​ത്തി​യ​ത്. വ​ടി​വാ​ളും ക​ത്തി​ക​ളും തോ​ക്കു​മാ​യെ​ത്തി​യ സം​ഘം ഗൃ​ഹ​നാ​ഥ​നെ അ​ക്ര​മി​ച്ചു.

ത​ട​യാ​നെ​ത്തി​യ പി​തൃ​സ​ഹോ​ദ​ര​നെ​യും അ​ക്ര​മി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. എ​സ്ഐ അ​ബ്ദു​ൽ റ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ സി​ദ്ദി​ഖ്, ഗി​രീ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ്, സി​വി​ൽ പോ​ലീ​സു​കാ​രാ​യ ജോ​ണി, ച​ര​ണ്‍, ഹോം ​ഗാ​ർ​ഡ് ചാ​ണ്ടി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും സം​ഘം ഇ​വ​രെ​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.