പ​ശു​വി​നെ മോ​ഷ്ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി വി​റ്റ​വ​ർ അ​റ​സ്റ്റി​ൽ
Thursday, November 26, 2020 10:39 PM IST
അ​ന്പ​ല​പ്പു​ഴ: പ​ശു​വി​നെ മോ​ഷ്ടി​ച്ച് വെ​ട്ടി ഇ​റ​ച്ചി​യാ​ക്കി വി​റ്റ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി ചാ​വ​ടി വീ​ട്ടി​ൽനി​ന്നും അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സി​ദ്ദിക് (30), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​വ​ൽ വീ​ട്ടി​ൽ അ​ൻ​സി​ൽ (32), കാ​ക്കാ​ഴം ക​ന്പി​വ​ള​പ്പി​ൽ ദേ​വ​ൻ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​നീ​ഷ്, ഇ​യാ​ളു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പ​ത്തി​ൽ​ച്ചി​റ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെ നി​ർ​മാണം ന​ട​ക്കു​ന്ന വീ​ട്ടി​ൽനി​ന്ന് ജ​ഴ്സി ഇ​ന​ത്തി​ൽപ്പെ​ട്ട പ​ശു​വി​നെ​യാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി വി​റ്റ​ത്. എ​ട്ടു​മാ​സം മു​ന്പ് 25,000 രൂ​പ​യ്ക്കാ​ണ് കു​ഞ്ഞു​മോ​ൻ പ​ശു​വി​നെ വി​ല​യ്ക്കുവാ​ങ്ങി​യ​ത്. നാ​ലുമാ​സ​ത്തെ ചെ​ന​യു​ണ്ടാ​യി​രു​ന്നു.