കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു
Thursday, November 26, 2020 10:39 PM IST
എ​ട​ത്വ: ദ​ന്പ​തി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു. ഇ​രു​വ​രും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ല​വ​ടി ക​ണ്ട​ങ്ക​രി കെ.​പി. ചെ​റി​യാ​നും ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി​യും യാ​ത്ര ചെ​യ്ത കാ​റാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നു സ​മീ​പം ക​ണ്ട​ങ്ക​രി ക​ട​ന്പ​ങ്ക​രി പാ​ട​ത്തേക്കാണ് കാ​ർ മ​റി​ഞ്ഞ​ത്. ഓ​ടി​ക്കു​ടി​യ നാ​ട്ടു​കാ​ർ ഇ​രു​വ​രേ​യും കാ​റി​ൽനി​ന്ന് പു​റ​ത്തേ​ക്കി​റ​ക്കി. ദ​ന്പ​തി​ക​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു.

മീ​ൻ​ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു

അ​ന്പ​ല​പ്പു​ഴ: മീ​ൻ ക​യ​റ്റിവ​ന്ന ലോ​റി മ​റി​ഞ്ഞു. ദേ​ശീ​യപാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ല്ല​ത്തുനി​ന്നും ചെ​മ്മീ​ൻ ക​യ​റ്റി അ​ന്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കുപോ​യ ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്. ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.