വാ​ഹ​നാ​പ​ക​ട​ം: ചി​കി​ത്സ​യി​ലി​രി​ക്കെ മാ​താ​വ് മ​രി​ച്ചു; മ​ക​നു ഗു​രു​ത​ര പ​രി​ക്ക്
Wednesday, November 25, 2020 10:01 PM IST
ചെ​ങ്ങ​ന്നൂ​ർ: സ്കൂ​ട്ട​റി​ൽ ഓ​ട്ടോ ഇ​ടി​ച്ച് ഗു​രു​ത​രപ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലി​രി​ക്കെ മാ​താ​വ് മ​രി​ച്ചു. കൊ​ഴു​വ​ല്ലൂ​ർ പാ​റ​ച്ച​ന്ത കൊ​ഴി​പ്പറ​ന്പി​ൽ മ​ല​യി​ൽ കു​ഞ്ഞു​മേ​ാൾ ഇടിക്കുള (57) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ നി​ജു വി (24) നും ​ഗു​രു​ത​ര​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് 2.30 ന് ​കൊ​ഴു​വ​ല്ലൂ​ർ ച​മ്മ​ത്ത് മു​ക്കി​നായി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽനി​ന്നും കു​ഞ്ഞു​മോ​ൾ റോ​ഡി​ന് വ​ശ​ത്തെ പ​ത്ത​ടി താ​ഴ്ചയി​ലെ കു​ഴി​യി​ലേ​ക്കും മ​ക​ൻ റോ​ഡി​ലേ​ക്കും തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.​ അ​മ്മ​യ്ക്കും മ​ക​നും ഗു​രു​ത​ര പ​രി​ക്കു​ള്ള​താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.​ സം​ഭ​വ​മ​റി​ഞ്ഞ് സ​ജി​ ചെ​റി​യാ​ൻ എംഎ​ൽഎയു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​ണ​ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ർ​വീസ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യാ​ണ് ആം​ബു​ല​ൻ​സി​ൽ ഇ​രു​വ​രെ​യും പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ കു​ഞ്ഞു​മേ​ൾ മ​രി​ച്ചു. മൂ​ത്ത മ​ക​ൻ ലി​ജു വി​ദേ​ശ​ത്താ​ണ്. ചെ​ങ്ങ​ന്നൂ​ർ പോലി​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.