സി​പി​എ​മ്മു​കാ​ർ ത​മ്മി​ൽ അ​ടി​പി​ടി​യും ക​ത്തി​ക്കു​ത്തും
Tuesday, November 24, 2020 10:02 PM IST
മാ​വേ​ലി​ക്ക​ര: പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​നി​ടെ ഒ​രു വീ​ട്ടി​ലെ​ത്തി തീ​പ്പ​ട്ടി ചോ​ദി​ച്ച സം​ഭ​വ​ത്തെത്തുട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ല​ടി​ച്ചു. ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ സ്വ​ദേ​ശി ച​ന്തു ച​ന്ദ്ര​(23)നാ​ണ് കു​ത്തേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. സി​പി​എം സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ പൊ​ന്നേ​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ് സ​മീ​പ​ത്തെ വീ​ട്ടി​ൽ ചെ​ന്ന് തീ​പ്പെ​ട്ടി ചോ​ദി​ച്ചി​രു​ന്നു. ഇ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ച​ന്തു ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തുസം​ബ​ന്ധി​ച്ചുണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ലും ക​ത്തി​ക്കു​ത്തി​ലും ക​ലാ​ശി​ച്ച​ത്. ച​ന്തു​വി​ന്‍റെ കാ​ലി​നാ​ണ് കു​ത്തേ​റ്റി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി യിൽ ചി​കി​ത്സ​തേ​ടി.